23 December Monday

വീയപുരം ഗവ. ആയുർവേദ ഡിസ്‌പെൻസറി എൻഎബിഎച്ച് നിലവാരത്തിലേക്ക്

വെബ് ഡെസ്‌ക്‌Updated: Saturday Nov 2, 2024

വീയപുരം ഗവ. ആയുർവേദ ഡിസ്‌പെൻസറിയിൽ പരിശോധനയ്‌ക്കെത്തിയ 
എൻഎബിഎച്ച് സംഘം

 

ഹരിപ്പാട് 
വീയപുരം ഗവ. ആയുർവേദ ഡിസ്‌പെൻസറി എൻഎബിഎച്ച് നിലവാരത്തിലേക്കുയർത്താനുള്ള പ്രവർത്തനങ്ങൾ തുടങ്ങി. ഡോ. എൻ പി ശ്രീകലയുടെ നേതൃത്വത്തിലുള്ള ദേശീയതല ഉദ്യോഗസ്ഥസംഘം ഡിസ്‌പെൻസറി സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി.
ജില്ലാ- സംസ്ഥാനതലങ്ങളിലെ പരിശോധനയിൽ മികവ് തെളിയിച്ചതിനെത്തുടർന്നാണ് അടുത്തഘട്ട പരിശോധന. ഇതോടനുബന്ധിച്ച്‌ സംഘടിപ്പിച്ച യോഗം പഞ്ചായത്ത് പ്രസിഡന്റ് ഷീജ സുരേന്ദ്രൻ ഉദ്ഘാടനംചെയ്‌തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ മായാദേവി അധ്യക്ഷയായി. മെഡിക്കൽ ഓഫീസർ ഡോ. മോൾ എലിസബത്ത് തോമസ് സംസാരിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top