മാന്നാർ
മാന്നാർ പഞ്ചായത്ത് കൃഷിഭവന്റെ പരിധിയിലുള്ള പാടശേഖരത്തിലെ നെൽക്കർഷകർക്ക് പുഞ്ചകൃഷിക്ക് നെൽവിത്ത് വിതരണംചെയ്‌തു. ജനകീയാസൂത്രണപദ്ധതിയിൽ 21 ലക്ഷം രൂപ ചെലവഴിച്ച് ഇടപുഞ്ച കിഴക്ക്, ഇടപുഞ്ച പടിഞ്ഞാറ്, കുടവെള്ളാരി എ, കുടവെള്ളാരി ബി, അരിയോടിച്ചാൽ, വേഴത്താർ എന്നീ പാടശേഖരങ്ങളിലെ 650- നെൽക്കർഷകർക്കാണ് ആദ്യഘട്ടമായി ഉമ നെൽവിത്ത് സൗജന്യമായി വിതരണംചെയ്‌തത്.
പഞ്ചായത്ത് പ്രസിഡന്റ് ടി വി രത്നകുമാരി ഉദ്ഘാടനംചെയ്‌തു. വൈസ് പ്രസിഡന്റ് സെലീന നൗഷാദ് അധ്യക്ഷയായി. സ്ഥിരംസമിതി അധ്യക്ഷരായ ശാലിനി രഘുനാഥ്, വി ആർ ശിവപ്രസാദ്, പഞ്ചായത്തംഗങ്ങളായ സുജാത മനോഹരൻ, മധു പുഴയോരം, എസ് ശാന്തിനി, കൃഷി ഓഫീസർ പി സി ഹരികുമാർ, ആർ സുധീർ, എസ് ശ്രീകുമാർ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..