കഞ്ഞിക്കുഴി
മാരാരിക്കുളം കസ്‌തൂർബാ സ്‌മാരക വായനശാല പ്ലാറ്റിനം ജൂബിലി സ്‌മാരകമന്ദിരത്തിന് പി പി ചിത്തരഞ്‌ജൻ എംഎൽഎ കല്ലിട്ടു. എംഎൽഎയുടെ പ്രാദേശിക വികസനഫണ്ടിൽനിന്ന് 55 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടം നിർമിക്കുന്നത്.
മാരാരിക്കുളം വടക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സുദർശന ബായ് അധ്യക്ഷയായി. സി സി ഷിബു, എസ് രാധാകൃഷ്‌ണൻ, മാലൂർ ശ്രീധരൻ, പി എം വിശ്വനാഥൻ, എം ബി ഹരീന്ദ്രബാബു, കെ പി നന്ദകുമാർ, ജോസഫ് മാരാരിക്കുളം, രാജു പള്ളിപ്പറമ്പിൽ, എം എൻ ഹരികുമാർ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..