22 November Friday

പള്ളിപ്പുറം പള്ളിയിൽ
മൃതദേഹ സംസ്‌കാരം
പരിസ്ഥിതിസൗഹൃദം

വെബ് ഡെസ്‌ക്‌Updated: Saturday Nov 2, 2024

പള്ളിപ്പുറം സെന്റ്‌ മേരീസ്‌ ഫൊറോന പള്ളി സെമിത്തേരിയിൽ മൃതദേഹം കച്ചയിൽപൊതിഞ്ഞ്‌ സംസ്‌കരിക്കുന്നു

 

ചേർത്തല
പള്ളിപ്പുറം സെന്റ്‌ മേരീസ്‌ ഫൊറോന പള്ളി സെമിത്തേരിയിൽ മൃതദേഹം ഇനി സംസ്‌കരിക്കുക പരിസ്ഥിതിസൗഹൃദമായി. ഇടവകാംഗങ്ങളുടെ മൃതദേഹം മഞ്ചത്തിലാക്കി സംസ്‌കരിക്കുന്നത്‌ അവസാനിപ്പിച്ചു. 
ഇടവകയിലെ മരിയൻ മരണാനന്തര സഹായസംഘം നൽകുന്ന പൊതുമഞ്ചത്തിലാണ്‌ മൃതദേഹം പള്ളിയിൽ എത്തിക്കുക. ശേഷം കച്ചയിൽ പൊതിഞ്ഞാകും സംസ്‌കരിക്കുന്നത്‌. 
ഇടവകജനങ്ങളുടെ ഏകകണ്‌ഠ തീരുമാനമാണ്‌ നടപ്പായത്‌. പരിസ്ഥിതി സംരക്ഷണമാണ്‌ മുഖ്യലക്ഷ്യമെന്ന്‌ വികാരി ഡോ. പീറ്റർ കണ്ണമ്പുഴ പറഞ്ഞു. സെമിത്തേരിയിൽ പ്ലാസ്‌റ്റിക്‌ വസ്‌തുക്കളുടെ ഉപയോഗം അവസാനിപ്പിച്ചതായി കൈക്കാരൻമാരായ ബിജു മാത്യു, ജോസ്‌കുട്ടി ചാക്കോ, വൈസ്‌ചെയർമാൻ ഷിൽജി കുര്യൻ, സംഘം സെക്രട്ടറി ജോയി മാത്യു എന്നിവർ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top