22 December Sunday

എസ് എൻ കോളേജിൽ
കേരളപ്പിറവി ദിനാഘോഷം

വെബ് ഡെസ്‌ക്‌Updated: Saturday Nov 2, 2024

ചേർത്തല ശ്രീനാരായണ കോളേജിൽ മലയാളവിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ നടന്ന കേരളപ്പിറവിദിനാഘോഷം പ്രശസ്ത ചാക്യാർകൂത്ത് കലാകാരൻ പൊതിയിൽ നാരായണ ചാക്യാർ ഉദ്ഘാടനം ചെയ്യുന്നു

 

കഞ്ഞിക്കുഴി
ചേർത്തല ശ്രീനാരായണ കോളേജിൽ  കേരളപ്പിറവി ദിനാഘോഷവും മലയാളസമാജം പ്രവർത്തനം ഉദ്ഘാടനവും  കൂത്ത് കലാകാരൻ പൊതിയിൽ നാരായണ ചാക്യാർ ഉദ്ഘാടനം ചെയ്തു.നവരസത്തെക്കുറിച്ച്‌ സോദാഹരണ പ്രഭാഷണവും നടത്തി.
പ്രിൻസിപ്പൽ ഡോ.ടി പി ബിന്ദു അധ്യക്ഷയായി. കേരള ഫോക് ലോർ അക്കാദമി അവാർഡ് ജേതാവ് മാരാരിക്കുളം ബിനുവിന്റെ  നേതൃത്വത്തിൻ കുരുത്തോലക്കളരി നടന്നു.അധ്യാപകരും വിദ്യാർഥികളും മാതൃഭാഷാ പ്രതിജ്ഞയെടുത്തു.
വകുപ്പ്‌ അധ്യക്ഷൻ ടി ആർ രതീഷ്, അസോസിയേഷൻ സെക്രട്ടറി വി എസ് സദൃശ്യ, ഡോ. ശ്രീജ തുളസി, ശ്രീഷ്മ കേളോത്ത്, ഡോ. എം എസ്  ബിജു, ഡോ.വി എസ് ശ്രീജിത്ത്, പ്രിയ പ്രിയദർശനൻ എന്നിവർ സംസാരിച്ചു. വിദ്യാർഥികളുടെ   കലാപരിപാടികളും ഉണ്ടായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top