മണ്ണഞ്ചേരി
ആര്യാട് ബ്ലോക്കിലെ ഏറ്റവും വലിയ നെല്ലറയായ പെരുന്തുരുത്ത് കരിയിലെ 165 ഏക്കറിൽ പുഞ്ചകൃഷിക്ക് തുടക്കമായി. പാടശേഖരവുമായി ബന്ധപ്പെട്ട് 6.3 കോടി രൂപയുടെ വികസന പ്രവൃത്തികൾ തുടങ്ങാനിരിക്കെയാണ് ഏറെ ആഹ്ലാദത്തോടെ കർഷകർ കൃഷി തുടങ്ങുന്നത്. പാടശേഖരത്തിന് പുറംബണ്ട് നിർമിക്കുന്നതിലൂടെ കയറ്റിറക്ക് എളുപ്പമാകും. പാടത്തിന്റെ മധ്യഭാഗത്തെ ചാൽ ആഴം കൂട്ടുന്നതും പദ്ധതിയുടെ ഭാഗമാണ്. ടെൻഡർ നടപടി പൂർത്തിയായി. കൃഷി കഴിഞ്ഞാലുടൻ വികസന പദ്ധതി നടപ്പാക്കും.
പി പി ചിത്തരഞ്ജൻ എംഎൽഎ വിത ഉദ്ഘാടനംചെയ്‌തു. പാടശേഖര നെൽ ഉൽപ്പാദക സമിതി പ്രസിഡന്റ് വി പി ചിദംബരൻ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് ടി വി അജിത് കുമാർ, ജില്ലാ പഞ്ചായത്തംഗം ആർ റിയാസ്, പി എ ജുമൈലത്ത്, പി എ സബീന, എം എസ് സന്തോഷ്, കെ എസ് ഹരിദാസ്, നവാസ് നൈന, കൃഷി ഓഫീസർ റെനി ഫ്രാൻസിസ്, സമിതി സെക്രട്ടറി എം വി സുദേവൻ, സമിതി വൈസ് പ്രസിഡന്റ നസറുദ്ദീൻ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..