27 December Friday

കളിയും ചിരിയുമായി അങ്കണവാടികളിൽ പ്രവേശനോത്സവം

വെബ് ഡെസ്‌ക്‌Updated: Saturday Nov 2, 2024

മണ്ണഞ്ചേരി അമ്പനാകുളങ്ങര 123–ാം നമ്പർ അങ്കണവാടിയിൽ 
സംഘടിപ്പിച്ച പ്രവേശനോത്സവം

 

മാരാരിക്കുളം 
ബലൂണുകളും വർണതൊപ്പിയണിഞ്ഞും കളിയും ചിരിയുമായി നൂറുകണക്കിന് കുരുന്നുകൾ കേരളപ്പിറവി ദിനത്തിലെ പ്രവേശനോത്സവത്തിൽ അങ്കണവാടികളിലെത്തി. പായസവും  പോഷകങ്ങളടങ്ങിയ  പലഹാരങ്ങളുമൊക്കെ നൽകിയാണ് കുട്ടികളെ വരവേറ്റത്. 
ആര്യാട് ഐസിഡിഎസ് പ്രൊജക്റ്റിലെ 156 അങ്കണവാടികളിലും പ്രവേശനോത്സവം വർണാഭമായ ചടങ്ങുകളോടെ സംഘടിപ്പിച്ചു. ജനപ്രതിനിധികളും ഐ സി ഡി എസ് ജീവനക്കാരും പ്രവേശനോത്സവം ഉദ്ഘാടനംചെയ്‌തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top