ആലപ്പുഴ
മാനേജ്മെന്റിന്റെ തൊഴിലാളിവിരുദ്ധ സമീപനങ്ങൾക്കെതിരെ കെഎസ്എഫ്ഇ സ്റ്റാഫ് അസോസിയേഷൻ സിഐടിയു മാർച്ചും ധർണയും നടത്തി. ജീവനക്കാരുടെ ജോലി ഭാരം കുറയ്ക്കുക, ഒഴിവുകൾ പിഎസ്സിക്ക് റിപ്പോർട്ട് ചെയ്യുക, ജീവനക്കാർക്ക് സ്വസ്ഥമായി പണിയെടുക്കാവുന്ന തൊഴിലന്തരീക്ഷം സൃഷ്ടിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് റീജണൽ ഓഫീസിന് മുന്നിലേക്ക് നടത്തിയ മാർച്ചും ധർണയും അസോസിയേഷൻ ജില്ലാ സെക്രട്ടറി എസ് ഉല്ലാസ് ഉദ്ഘാടനംചെയ്തു.
ജില്ലാ പ്രസിഡന്റ് കൃഷ്ണൻ അധ്യക്ഷനായി. കെ എസ്എഫ്ഇ ഓഫീസേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി പി വിനീതൻ, സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയംഗം ബൈറ മുഹമ്മദ് , ജില്ലാ ജോയിന്റ് സെക്രട്ടറി പയസ് ജോസഫ്, സംസ്ഥാന കമ്മറ്റിയംഗം എസ് രാജീവ്, ജില്ലാ ജോയിന്റ് സെക്രട്ടറി കവിതാമോൾ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..