ചാരുംമൂട്
ക്ഷേത്രത്തിൽനിന്ന് ഒന്നര പതിറ്റാണ്ടുമുൻപ് നഷ്‌ടപ്പെട്ട തിരുവാഭരണം തൊഴിലുറപ്പ് തൊഴിലാളികൾക്ക് ലഭിച്ചു. ഇത് ക്ഷേത്രം അധികൃതർക്ക് നൽകി. ക്ഷേത്രപരിസരത്തു ജോലി ചെയ്യുകയായിരുന്ന വള്ളികുന്നം മൂന്നാം വാർഡ് തൊഴിലുറപ്പ് തൊഴിലാളികളാണ് ആഭരണം കണ്ടെടുത്തത്.
വള്ളികുന്നം കൊച്ചുതുണ്ടിവിളയിൽ കുടുംബക്ഷേത്രത്തിലെ തിരുവാഭരണം 15 വർഷം മുമ്പാണ് നഷ്‌ടമായത്. വാർഷിക പൂജക്ക് ശേഷം ശ്രീകോവിലിലെ പൂവും ഉടയാടയും മാറ്റുന്നതിനൊപ്പം നഷ്ടപ്പെട്ടതാണ് ആഭരണങ്ങൾ. ക്ഷേത്രപരിസരത്ത് വിശദമായ പരിശോധന നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇതാണ് ഇപ്പോൾ ലഭിച്ചത്.
തൊഴിലുറപ്പ് തൊഴിലാളികളായ മിനി, വിജി, ഇന്ദു, പത്മാക്ഷി, രാജമ്മ, രോഹിണി എന്നിവർ ചേർന്ന് ക്ഷേത്രകുടുംബാംഗം ഷീലയ്ക്ക് തിരുവാഭരണം കൈമാറി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..