23 December Monday

എൻജിഒ യൂണിയൻ
കെജിഒഎ പ്രകടനം

വെബ് ഡെസ്‌ക്‌Updated: Saturday Nov 2, 2024

കേരള എൻജിഒ യൂണിയനും കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷനും ആലപ്പുഴ ജോയിന്റ് കമീഷണർ ഓഫീസിനു മുന്നില്‍ നടത്തിയ പ്രകടനം കെജിഒഎ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി കെ ഷിബു ഉദ്ഘാടനം ചെയ്യുന്നു

 

ആലപ്പുഴ
കേരള എൻജിഒ യൂണിയനും കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷനും സംയുക്തമായി ആലപ്പുഴ ജോയിന്റ് കമീഷണർ ഓഫീസിനു മുന്നില്‍  പ്രകടനം നടത്തി.  
ജിഎസ്ടി വകുപ്പിലെ സ്ഥാനക്കയറ്റം ഉടൻ നടപ്പിലാക്കുക, വകുപ്പിലെ പൊതുസ്ഥലം മാറ്റത്തിന് മാനദണ്ഡം രൂപീകരിക്കുക, ടൈപ്പിസ്റ്റുമാരുടെ പ്രൊമോഷൻ തടസം നീക്കുക, വകുപ്പിനെ ശാക്തീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രകടനം . 
    കെജിഒഎ സംസ്ഥാന സെക്രട്ടറിയറ്റംഗം സി കെ ഷിബു ഉദ്ഘാടനംചെയ്തു. എൻജിഒ യൂണിയൻ ജില്ലാ പ്രസിഡന്റ് എൽ മായ അധ്യക്ഷയായി. ജില്ലാ സെക്രട്ടറി സി സിലീഷ്, കെജിഒഎ  ജില്ലാ സെക്രട്ടറി രമേശ് ഗോപിനാഥ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top