26 December Thursday

മലയാളദിനാഘോഷവും 
ഭരണഭാഷാവാരാഘോഷവും

വെബ് ഡെസ്‌ക്‌Updated: Saturday Nov 2, 2024

മലയാളദിനാഘോഷത്തിന്റെയും ഭരണഭാഷാവാരാഘോഷത്തിന്റെയും ജില്ലാതല ഉദ്ഘാടനം 
എച്ച് സലാം എംഎൽഎ നടത്തുന്നു

 

ആലപ്പുഴ
കേരളപ്പിറവിദിനത്തോടനുബന്ധിച്ച് കലക്‌ടറേറ്റും വിവര പൊതുജനസമ്പർക്കവകുപ്പും ചേർന്ന്‌ സംഘടിപ്പിച്ച മലയാളദിനാഘോഷവും ഭരണഭാഷാവാരാഘോഷവും എച്ച്‌ സലാം എംഎൽഎ ഉദ്‌ഘാടനംചെയ്‌തു. കലക്‌ടർ അലക്‌സ് വർഗീസ് അധ്യക്ഷനായി. എഴുത്തുകാരൻ അഖിൽ പി ധർമജൻ മുഖ്യാതിഥിയായി.  
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി മുഖ്യപ്രഭാഷണം നടത്തി. കലക്‌ടർ അലക്‌സ് വർഗീസ് ഭരണഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ഗ്രന്ഥകർത്താവ്‌ മാലൂർ ശ്രീധരൻ, പത്താം ക്ലാസ് തുല്യതാ പരീക്ഷ എഴുതിയ സംസ്ഥാനത്തെ പ്രായം കൂടിയ വ്യക്തി പി ഡി ഗോപിദാസ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. അഖിൽ പി ധർമജനെ എച്ച് സലാം എംഎൽഎ പൊന്നാടയണിയിച്ചു. കലക്‌ടർ അലക്‌സ് വർഗീസ് ഉപഹാരം നൽകി. 
അഡീഷണൽ ജില്ലാ മജിസ്‌ട്രേട്ട്‌ ആശ സി എബ്രഹാം, സാക്ഷരതാ മിഷൻ ജില്ലാ കോ–-ഓർഡിനേറ്റർ ജെസ്‌റ്റിൻ ജോസഫ്, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ടി തിലകരാജ്, സ്‌റ്റാഫ് കൗൺസിൽ സെക്രട്ടറി പി പ്രവീൺ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ എസ് സുമേഷ് എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന സെമിനാറിൽ നെന്മാറ എൻഎസ്എസ് കോളേജ് മലയാളവിഭാഗം തലവൻ ഡോ. എസ്‌ മുരുകേഷ്  ഭരണഭാഷാ ക്ലാസെടുത്തു. ജില്ലാ പൊലീസ് മേധാവിയുടെ കാര്യാലയത്തിൽ മലയാള ദിനാഘോഷം സംഘടിപ്പിച്ചു. ജില്ലാ പൊലീസ് മേധാവി എം പി മോഹനചന്ദ്രൻ സത്യവാചകം ചൊല്ലിക്കൊടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top