ചേർത്തല
കെഎസ്‌ആർടിസി ചേർത്തല ഡിപ്പോയിൽനിന്ന് ഡിസംബറിൽ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് ഉൾപ്പെടെ പ്രത്യേക ട്രിപ്പ് ഉണ്ടാകും. ഒന്നിന് മലക്കപ്പാറ, അഞ്ചിന് ഗവി, എട്ടിന് മാമലക്കണ്ടം, 10ന് ശബരിമല തീർഥാടനം (ചാർട്ടേർഡ് ട്രിപ്പ്), 13ന് വേളാങ്കണ്ണി തീർഥാടനം (കമ്പം, തേനി, മധുരവഴി), ചക്കുളത്തുകാവ് പൊങ്കാല എന്നിവയാണ് സർവീസ്.
14ന് മൂന്നാർ, -മറയൂർ, 20ന് ശബരിമല തീർഥാടനം (ചാർട്ടേഡ് ട്രിപ്പ്), 21ന് വേളാങ്കണ്ണി തീർഥാടനം (പാലക്കാട്, കോയമ്പത്തൂർ, തഞ്ചാവൂർവഴി), 22ന് ചതുരംഗപ്പാറ, 24ന് നെഫർറ്റിറ്റി കപ്പൽയാത്ര, സീ കുട്ടനാട്, 25ന് ആഴിമല (തിരുവനന്തപുരം ക്ഷേത്രദർശനം), 29ന് വാഗമൺ-പരുന്തുംപാറ എന്നിവിടങ്ങളിലേക്കും ട്രിപ്പ് ഉണ്ടാകും. വിശദാംശങ്ങൾക്കും ബുക്കിങ്ങിനും: 9447708368 (യൂണിറ്റ് കോ–-ഓർഡിനേറ്റർ).
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..