22 December Sunday

വയനാടിന്‌ സഹകരണ 
ജീവനക്കാരുടെ കൈത്താങ്ങ്

വെബ് ഡെസ്‌ക്‌Updated: Saturday Aug 3, 2024

വയനാട് ദുരിതബാധിതർക്ക് ചിങ്ങോലി 1887 സർവീസ് സഹകരണബാങ്ക്‌ 
ജീവനക്കാർ നൽകുന്ന തുകയുടെ ചെക്ക്‌ യൂണിയൻ ജില്ലാ സെക്രട്ടറി 
മനു ദിവാകരൻ ബ്രാഞ്ച് മാനേജർ വി എസ് ബിന്ദുവിൽനിന്ന് ഏറ്റുവാങ്ങുന്നു

കാർത്തികപ്പള്ളി 
വയനാട് ദുരിതബാധിതരെ സഹായിക്കാൻ കേരള കോ-–-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ സിഐടിയു നേതൃത്വത്തിൽ സഹകരണ ജീവനക്കാരുടെ ഒരുദിവസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും. ഹരിപ്പാട് ഏരിയയിൽ ചിങ്ങോലി 1887 സർവീസ് സഹകരണബാങ്കിൽ യൂണിയൻ ജില്ലാ സെക്രട്ടറി മനു ദിവാകരൻ ബ്രാഞ്ച് മാനേജർ വി എസ് ബിന്ദുവിൽനിന്ന് ചെക്ക് ഏറ്റുവാങ്ങി. അഖിൽ നന്ദകുമാർ, ലത ചന്ദ്രൻ, കെ ഇന്ദു എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top