23 December Monday

ആദ്യ ട്രക്ക് പുറപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Saturday Aug 3, 2024

കലക‍്ടറേറ്റില്‍ ശേഖരിച്ച അവശ്യ വസ‍്തുക്കൾകയറ്റിയ ആദ്യ ട്രക്ക് 
കലക‍്ടര്‍ അലക‍്സ് വര്‍ഗീസ് ഫ്ലാഗ് ഓഫ്ചെയ‍്തപ്പോൾ

ആലപ്പുഴ
വയനാട് ദുരിതബാധിതർക്കായി കലക്‌ടറേറ്റിൽ ശേഖരിച്ച അവശ്യവസ്‌തുക്കളുമായുള്ള ആദ്യ ട്രക്ക് പുറപ്പെട്ടു. കഴിഞ്ഞദിവസങ്ങളിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് എത്തിച്ച ഫിനൈൽ, ബ്ലീച്ചിങ് പൗഡർ, തലയണ, പായ, ഭക്ഷ്യവസ്‌തുക്കൾ, ബ്രഷ്, പേസ്‌റ്റ്‌, റെയിൻകോട്ട് തുടങ്ങിയ അവശ്യവസ്‌തുക്കളാണ് വെള്ളിയാഴ്‌ച വലിയ ട്രക്കിലേക്ക് മാറ്റി വയനാട്ടിലേക്ക് അയച്ചത്. ആദ്യ ലോഡിന്റെ  ഫ്ലാഗ് ഓഫ് കലക്‌ടർ അലക്‌സ്‌ വർഗീസ് സിവിൽ സ്‌റ്റേഷനിൽ നടത്തി. ദുരന്തനിവാരണ വിഭാഗം സൂപ്രണ്ട് പി രാമമൂർത്തി, അസി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്‌ടർ എസ് ബിജോയ്, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top