24 December Tuesday

എസ്എഫ്ഐ 
ജില്ലാ സമ്മേളനത്തിന്‌ 
ഇന്ന് തുടക്കം

വെബ് ഡെസ്‌ക്‌Updated: Saturday Aug 3, 2024

 മുഹമ്മ 

എസ്എഫ്ഐ ജില്ലാ സമ്മേളനത്തിന് ശനിയാഴ്‌ച മുഹമ്മ അഭിമന്യു നഗറിൽ (ആര്യക്കര ഗൗരിനന്ദനം ഓഡിറ്റോറിയം) തുടക്കമാകും. രാവിലെ 10ന് അഖിലേന്ത്യാ വൈസ്‌പ്രസിഡന്റ് ഡോ. നിതീഷ് നാരായൺ ഉദ്ഘാടനംചെയ്യും. ജില്ലാ പ്രസിഡന്റ് ജെഫിൻ സെബാസ്‌റ്റ്യൻ അധ്യക്ഷനാകും. സെക്രട്ടറി എം ശിവപ്രസാദ് പ്രവർത്തന റിപ്പോർട്ടും സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ സംഘടനാ റിപ്പോർട്ടും അവതരിപ്പിക്കും. 
   സംസ്ഥാന സെക്രട്ടറി പി എം ആർഷോ, കേന്ദ്രകമ്മിറ്റി അംഗങ്ങളായ എ എ അക്ഷയ്, ഹസൻ മുബാറഖ്, ജി ടി അഞ്‌ജുകൃഷ്‌ണ, വി വിചിത്ര, എസ്എഫ്ഐ മുൻ ജില്ലാ സെക്രട്ടറിമാരായ സജി ചെറിയാൻ, ആർ നാസർ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും. ഞായറാഴ്‌ച ജില്ലാ കമ്മിറ്റിയെ തെരഞ്ഞെടുത്ത് സമ്മേളനം സമാപിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top