22 December Sunday

ആലപ്പി റിപ്പിൾസ്‌ 
ഔദ്യോഗിക ഗാനം പുറത്തിറക്കി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 3, 2024
ആലപ്പുഴ
കേരള ക്രിക്കറ്റ് ലീഗിൽ ആലപ്പുഴയുടെ ടീമായ ആലപ്പി റിപ്പിൾസ് നാടിന്റെ ആവേശമുൾകൊള്ളുന്ന ഔദ്യോഗിക ഗാനം പുറത്തിറക്കി.  വള്ളംകളിയുടെ ഓളങ്ങളിലും തീരങ്ങളിലും നിറഞ്ഞുനിൽക്കുന്ന ഉത്സാഹത്തെ മുണ്ടുടുത്ത് കളിക്കളത്തിലേക്കും സന്നിവേശിപ്പിക്കുന്ന കളിക്കാരെ അവതരിപ്പിച്ചാണ് ഔദ്യോഗിക ഗാനം. ആർപ്പോ വിളിയുടെ ആവേശത്തോടെ തുടങ്ങുന്ന ഗാനം, തൂക്കിയടി മാത്രമെന്ന ടീമിന്റെ കളിരീതിയും മുന്നോട്ടുവെക്കുന്നതാണ്. 
ബി കെ ഹരിനാരായണൻ വരികളെഴുതി ബി മുരളീകൃഷ്‌ണ സംഗീതം നൽകിയ ഗാനത്തിന്റെ ആലാപനം യാസീൻ നിസാറും ബി മുരളികൃഷ്‌ണനും ചേർന്നാണ്. വിനു വിജയ് സംവിധാനം ചെയ്‌ത്‌ ഷിജു എം ഭാസ്‌കർ ഛായാഗ്രഹണം നിർവഹിച്ച ഗാനത്തിൽ പ്രമുഖ ഇൻഫ്ലുവൻസർമാരായ ജിന്റോ ബോഡിക്രാഫ്റ്റ്, അഖിൽ എൻആർഡി, അഖിൽ ഷാ എന്നിവരും അഭിനയിക്കുന്നു. ആലപ്പി റിപ്പിൾസിന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ഔദ്യോഗിക ഗാനം പുറത്തിറക്കിയത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top