23 December Monday
മാവേലിക്കര ഉപജില്ലാ കലോത്സവം

മറ്റം സെന്റ് ജോൺസ് എച്ച്‌എസ്‌എസിന് ഓവറോൾ കിരീടം

വെബ് ഡെസ്‌ക്‌Updated: Sunday Nov 3, 2024

മാവേലിക്കര ഉപജില്ലാ കലോത്സവത്തിൽ ഓവറോൾ കിരീടം നേടിയ മറ്റം സെന്റ് ജോൺസ് എച്ച്എസ്എസിലെ വിദ്യാർഥികളും അധ്യാപകരും ട്രോഫിയുമായി

ചാരുംമൂട്
മാവേലിക്കര ഉപജില്ലാ സ്‌കൂൾ കലോത്സവത്തിൽ 442 പോയിന്റ് നേടി മറ്റം സെന്റ്‌ ജോൺസ് ഹയർസെക്കൻഡറി സ്‌കൂൾ ഓവറോൾ കിരീടം നേടി. 396 പോയിന്റോടെ ആതിഥേയരായ പടനിലം ഹയർസെക്കൻഡറി സ്‌കൂൾ രണ്ടാംസ്ഥാനത്തും 347 പോയിന്റോടെ മാവേലിക്കര ബിഷപ്‌ ഹോഡ്‌ജസ്‌ ഹയർസെക്കൻഡറി സ്‌കൂൾ മൂന്നാംസ്ഥാനത്തുമെത്തി.
എൽപി വിഭാഗത്തിൽ വാത്തികുളം എൽപി സ്‌കൂളും (61 പോയിന്റ്) യുപി വിഭാഗത്തിൽ നൂറനാട് സിബിഎം ഹൈസ്‌കൂളും (74 പോയിന്റ്) ഹൈസ്‌കൂൾ വിഭാഗത്തിൽ പടനിലം ഹയർസെക്കൻഡറി സ്‌കൂളും (195 പോയിന്റ്) ഹയർസെക്കൻഡറി വിഭാഗത്തിൽ മാവേലിക്കര ഗവ. വിഎച്ച്എസ്എസും (214 പോയിന്റ്‌) ഒന്നാംസ്ഥാനം നേടി.
സമാപന സമ്മേളനം നൂറനാട് പഞ്ചായത്ത് പ്രസിഡന്റ്‌ സ്വപ്‌ന സുരേഷ് ഉദ്ഘാടനംചെയ്‌തു. വൈസ് പ്രസിഡന്റ്‌ ജി അജയകുമാർ, എഇഒ എൻ ഭാമിനി, ഭരണിക്കാവ് ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ജി പുരുഷോത്തമൻ, എസ് ബൃന്ദ, എസ് ചിത്ര, ജി എസ് ശ്രീകല, പി അശോകൻനായർ, കെ അനിൽകുമാർ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top