24 November Sunday
ശസ്ത്രക്രിയ മാവേലിക്കര സ്വദേശിയിൽ

7-ാമത്തെ കരള്‍ മാറ്റിവയ്ക്കലും വിജയം; കോട്ടയം മെഡി. കോളേജിന്‌ നേട്ടം

വെബ് ഡെസ്‌ക്‌Updated: Sunday Nov 3, 2024

കരൾ മാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയ നടത്തിയ കോട്ടയം മെഡിക്കൽ 
കോളേജിലെ ആരോഗ്യപ്രവർത്തകർ

കോട്ടയം
ഏഴാമത്തെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമാക്കി കോട്ടയം മെഡിക്കൽ കോളേജ്‌. ഗുരുതര കരൾ രോഗം ബാധിച്ച ആലപ്പുഴ മാവേലിക്കര സ്വദേശിയായ അമ്പത്തേഴുകാരന്റെ കരളാണ്‌ മാറ്റിവച്ചത്. ഇയാളുടെ മകൻ മൂന്നാംവർഷ ബികോം വിദ്യാർഥിയായ ഇരുപതുകാരൻ കരൾ പകുത്ത് നൽകിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുമാണ്. സർക്കാർ മെഡിക്കൽ കോളേജുകളിലെ പത്താമത്തെ ശസ്‌ത്രക്രിയയാണ്‌ കോട്ടയത്ത്‌ നടന്നത്‌. വിജയകരമായി ശസ്‌ത്രക്രിയ പൂർത്തീകരിച്ച സർജിക്കൽ ഗ്യാസ്‌ട്രോ എൻട്രോളജി വിഭാഗം മേധാവി ഡോ. സിന്ധുവിന്റെ നേതൃത്വത്തിലുള്ള ആരോഗ്യ പ്രവർത്തകരെ മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.  
ലക്ഷങ്ങൾ ചെലവ് വരുന്ന അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകളിൽ രോഗികൾക്ക്‌ ഉണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കണമെന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ആശുപത്രികളിൽ ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചത്‌. ശസ്‌ത്രക്രിയ യാഥാർഥ്യമാക്കണമെന്ന സർക്കാരിന്റെ ഇച്ഛാശക്തിയുടെ ഫലമായാണ് ഇത് സാധ്യമായത്. 2022 ഫെബ്രുവരി 14ന് കോട്ടയം മെഡിക്കൽ കോളേജിലാണ് ആദ്യ ശസ്ത്രക്രിയ വിജയിപ്പിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ്‌ മറ്റ്‌ മൂന്ന്‌ ശസ്‌ത്രക്രിയകൾ നടന്നത്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top