22 December Sunday

കയര്‍ കേരളയ്‌ക്ക്‌ നാളെ തുടക്കം

വെബ് ഡെസ്‌ക്‌Updated: Tuesday Dec 3, 2019

 ആലപ്പുഴ

കയറിന്റെയും പ്രകൃതിദത്തനാരുകളുടെയും അന്തർദേശീയ മേളയായ കയർ കേരളയുടെ എട്ടാംപതിപ്പിന് ബുധനാഴ്‌ച ആലപ്പുഴ ഇ എം എസ് സ്‌റ്റേഡിയത്തിൽ തുടക്കമാകും. രാവിലെ പത്തിന് മട്ടന്നൂർ ശങ്കരൻകുട്ടിയുടെ മംഗളവാദ്യത്തോടെ ആരംഭിക്കുന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ മേള ഉദ്ഘാടനം ചെയ്യും. ധന,- കയർമന്ത്രി ടി എം തോമസ് ഐസക്‌ അധ്യക്ഷനാകും. അന്തർദേശീയ പവലിയൻ മന്ത്രി ജി സുധാകരനും ആഭ്യന്തര പവലിയൻ മന്ത്രി പി തിലോത്തമനും സാംസ്‌കാരിക പരിപാടികൾ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ഉദ്ഘാടനം ചെയ്യും. കയർ സെക്രട്ടറി പി വേണുഗോപാൽ റിപ്പോർട്ട് അവതരിപ്പിക്കും. കയർകേരള പരിപാടികളുടെ അവതരണം കയർ വികസന വകുപ്പ് ഡയറക്ടർ എൻ പത്മകുമാർ നിർവഹിക്കും. കയർ കോർപറേഷൻ ചെയർമാൻ ടി കെ ദേവകുമാർ സ്വാഗതവും എംഡി ജി  ശ്രീകുമാർ നന്ദിയും പറയും.
‘രണ്ടാം കയർ പുനസംഘടന നേട്ടങ്ങളും ഭാവിവഴികളും’ ആദ്യ സെമിനാർ  ബുധനാഴ്‌ച പകൽ 12ന്‌ മന്ത്രി ജെ മേഴ്സിക്കുട്ടി അമ്മ ഉദ്ഘാടനം ചെയ്യും. മന്ത്രി ടി എം തോമസ് ഐസക് അധ്യക്ഷനാകും. കയർ അപ്പെക്‌സ്‌ ബോഡി വൈസ് ചെയർമാൻ ആനത്തലവട്ടം ആനന്ദൻ ആമുഖപ്രഭാഷണം നടത്തും. മൂന്നു ഗ്രൂപ്പുകളായി നടക്കുന്ന സെമിനാറിന്റെ ക്രോഡീകരണം പകൽ മൂന്നിന്‌ മന്ത്രി ടി എം തോമസ് ഐസക് നിർവഹിക്കും.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top