03 December Tuesday

അഭിഭാഷകർ കോടതി 
ബഹിഷ്‌കരണം അവസാനിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Dec 3, 2024
ഹരിപ്പാട്
കെട്ടിട ഉടമയും സഹായികളും ചേർന്ന് വക്കീൽ ഓഫീസിൽ അതിക്രമിച്ചുകയറി കേസ് രേഖകൾ നശിപ്പിച്ചതിന്റെ പേരിൽ അഭിഭാഷകർ നടത്തിവന്ന കോടതി ബഹിഷ്‌കരണം അവസാനിപ്പിച്ചു.
കേസിലെ പ്രതികളിൽ മൂന്ന്‌ പേരെ അറസ്‌റ്റ്‌ ചെയ്‌തതിനാലാണ്‌ സമരം അവസാനിപ്പിക്കാൻ ഹരിപ്പാട് ബാർ അസോസിയേഷൻ യോഗം തീരുമാനിച്ചത്. മുഴുവൻ പ്രതികളെയും അറസ്‌റ്റ്‌ ചെയ്യുക, കേസ്‌ അട്ടിമറിക്കുകയും പ്രതികൾക്ക് സഹായമായ നിലപാട് സ്വീകരിക്കുകയുംചെയ്‌ത എസ്ഐമാരെ സസ്‌പെൻഡ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്‌ മുഖ്യമന്ത്രിക്ക്‌ നിവേദനം നൽകാൻ തീരുമാനിച്ചു. അഭിഭാഷകർക്ക് എതിരെയുള്ള കേസ് റഫർ ചെയ്യണമെന്നും ആവശ്യപ്പെട്ട്‌ മുഖ്യമന്ത്രിക്ക് നിവേദനം നൽകാൻ തീരുമാനിച്ചു. സമരത്തിന്റെ തുടർച്ചയായി 11ന് പകൽ 11ന്‌ ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലേക്ക് മാർച്ച്‌ നടത്താനും തീരുമാനിച്ചു. തുടർ പ്രവർത്തനങ്ങൾക്കായി  ബാർ അസോസിയേഷൻ പ്രസിഡന്റ്‌ ജി  ഹരികൃഷ്‌ണൻ, സെക്രട്ടറി കെ ജയൻ, അംഗങ്ങളായ അനസ് അലി, ആർ രാജേഷ്, സജി തമ്പാൻ, ആർ കിരൺകുമാർ, രാജേഷ് പുളിയനേത്ത്‌, ബി ലത എന്നിവർ അടങ്ങിയ സബ് കമ്മിറ്റി രൂപീകരിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top