03 December Tuesday

മിത്രക്കരിയിൽ 
മടവീണു

വെബ് ഡെസ്‌ക്‌Updated: Tuesday Dec 3, 2024

മിത്രക്കരി ആനാറ്റു പുറംചൂതനടി പടിഞ്ഞറെ ബ്ലോക്ക് 
പാടശേഖരത്ത് മട വീണപ്പോൾ..

സ്വന്തം ലേഖകൻ
മങ്കൊമ്പ് 
കനത്തമഴയിൽ കിഴക്കൻ വെള്ളത്തിന്റെ വരവ്‌ ശക്തമായതോടെ മിത്രക്കരി ആനാറ്റുപുറം ചൂതനടി പടിഞ്ഞാറെ ബ്ലോക്ക് പാടശേഖരത്തിൽ മടവീണു.പുഞ്ചകൃഷി ആരംഭിച്ച മുട്ടാർ കൃഷിഭവൻ പരിധിയിലെ 30 ഏക്കർ പാടശേഖരത്തിലെ പെട്ടിമട തള്ളിയതോടെയാണ്‌  മട വീണത്.  
  തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. വിതച്ച്‌ 24 ദിവസമായ നെൽച്ചെടിക്ക് വളമിട്ട്‌ കളനാശിനി തളിച്ചിരുന്നു.  പാടശേഖരത്തിൽ 15 കൃഷിക്കാരുണ്ട്‌. 4,56,000 രൂപയുടെ നഷ്ടമുണ്ടായി.
  മടവീഴ്ചയിൽ ഈ പാടശേഖരം   മുങ്ങിയാൽ സമീപത്തെ 30 ഏക്കർ കുന്നത്തുംപറമ്പ് പാടശേഖരവും 39 ഏക്കർ എടമ്പാടി പാടശേഖരവും  വെള്ളത്തിലാകാനിടയുണ്ട്‌. ഒരു മാസത്തിനിടെ കുട്ടനാട്ടിൽ അഞ്ചാമത്തെ പാടശേഖരമാണ് മടവീഴുന്നത്. മുട്ടാറിൽ പുഞ്ചകൃഷിയിറക്കിയ മറ്റ് പാടശേഖരങ്ങൾക്കും മടവീഴ്‌ച ഭീഷണിയുണ്ട്‌. 
  ജലനിരപ്പ്‌ ഇനിയും ഉയരാനാണ് സാധ്യത.  കിഴക്കൻ വെള്ളത്തിന്റെ വരവിന് ശക്തികൂടിയിട്ടുണ്ട്.  കൃഷിമന്ത്രി പി പ്രസാദ്, തോമസ്‌ കെ തോമസ്‌ എം എൽ എ എന്നിവർ വിഷയത്തിൽ ഇടപെട്ടതായി പഞ്ചായത്ത് പ്രസിഡന്റ്‌ കെ സുരമ്യ പറഞ്ഞു. 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top