ഹരിപ്പാട്
വയനാട് ദുരിതബാധിതർക്ക് സഹായവുമായി മൂന്നു വയസുകാരന്റെ സ്വർണമോതിരവും. ‘നമ്മൾ വയനാട്’ കാമ്പയിനിലേക്ക് ഡിവൈഎഫ്ഐ ഹരിപ്പാട് ബ്ലോക്ക് സെക്രട്ടറി ടി ആർ അരുൺചന്ദ്രന്റെയും അങ്കിതയുടെയും മകൻ അഹാൻ അരുണാണ് മോതിരം നൽകിയത്. പള്ളിപ്പാട് മേഖല പ്രസിഡന്റ് ശ്രീകണ്ഠേശ്വരൻ, സെക്രട്ടറി ശരത് ചന്ദ്രൻ, ട്രഷറർ ജാസിം ബഷീർ എന്നിവർ ഏറ്റുവാങ്ങി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..