23 December Monday

സപ്ലൈകോ ഓണം ഫെയർ 6 മുതൽ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 4, 2024
ആലപ്പുഴ
സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷൻ ആറുമുതൽ 14 വരെ ജില്ലാ കോടതി പാലത്തിന് പടിഞ്ഞാറ്‌ പുന്നപ്ര വയലാർ സ്‌മാരക ഹാളിൽ ഓണം ജില്ലാ ഫെയർ സംഘടിപ്പിക്കും. വൈകിട്ട്‌ ആറിന്‌ മന്ത്രി പി പ്രസാദ് ഉദ്ഘാടനംചെയ്യും. എച്ച് സലാം എംഎൽഎ അധ്യക്ഷനാകും. കെ സി വേണുഗോപാൽ എംപി മുഖ്യപ്രഭാഷണം നടത്തും. പി പി ചിത്തരഞ്‌ജൻ എംഎൽഎ മുഖ്യാതിഥിയാകും. ആദ്യ വിൽപ്പന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ കെ ജി രാജേശ്വരി നടത്തും. 
  ആലപ്പുഴ നഗരസഭാധ്യക്ഷ കെ കെ ജയമ്മ, സപ്ലൈകോ മാനേജിങ് ഡയറക്‌ടർ പി ബി നൂഹ്, നഗരസഭാ വൈസ്‌ചെയർമാൻ പി എസ് എം ഹുസൈൻ, സ്ഥിരംസമിതി അധ്യക്ഷ എം ജി സതീദേവി, ജില്ലാ സപ്ലൈ ഓഫീസർ കെ മായാദേവി, സപ്ലൈകോ മേഖലാ മാനേജർ ബി ജ്യോതിലക്ഷ്‌മി എന്നിവർ സംസാരിക്കും. 
വിവിധ സാധനങ്ങൾ ന്യായവിലയ്‌ക്ക്‌ ലഭ്യമാക്കും.  കമ്പനികളുടെ ഇരുന്നൂറോളം ഉൽപ്പന്നങ്ങൾ ഓഫറുകളോടെയും ലഭ്യമാണ്. രാവിലെ 9.30 മുതൽ രാത്രി എട്ടുവരെയാണ്‌ പ്രവർത്തനം. ഫെയറിനോട് അനുബന്ധിച്ച് വിവിധ സർക്കാർ ഏജൻസികളുടെ സ്‌റ്റാളുകളും പ്രവർത്തിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top