22 December Sunday

ഇവിടം കളറാണ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Sep 4, 2024

പുലിയൂർ പേരിശേരി ​ഗവ. യുപി സ്‌കൂളിൽ ബന്തിപ്പൂക്കൃഷി വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ്‌ എം ജി ശ്രീകുമാർ ഉദ്ഘാടനംചെയ്യുന്നു

               

മാന്നാർ
വിദ്യാർഥികൾ സ്‌കൂൾവളപ്പിൽ നട്ട്‌ പരിപാലിച്ച ബന്തിയിൽ വിരിഞ്ഞ പൂക്കൾ ആനന്ദക്കാഴ്‌ചയൊരുക്കുന്നു. പുലിയൂർ പേരിശേരി ​ഗവ. യുപി സ്‌കൂളിലാണ് വിദ്യാർഥികളുടെ കൂട്ടായ്‌മ സ്‌കൂൾ കാർഷിക ക്ലബ്ബി​ന്റെ നേതൃത്വത്തിൽ ബന്തിപ്പൂ കൃഷി നടത്തിയത്. പൂക്കൾ സ്‌കൂൾ പരിസരത്ത് വിരിഞ്ഞത് നൽക്കുന്നത്‌ ഏറെപ്പേരെ ആകർഷിക്കുന്നു. വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ്‌ എം ജി ശ്രീകുമാർ ഉദ്ഘാടനംചെയ്‌തു. പ്രമോദ് അമ്പാടി, പി കെ ഗോപാലകൃഷ്‌ണൻ, വീണ അനിൽ, രഞ്‌ജി കെ രാജു, അനു, ജോൺ ജേക്കബ്, വി ആർ സരിത എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top