22 December Sunday
5 പേർക്ക്‌ പരിക്ക്

തിരയിൽപ്പെട്ട്‌ 
മീൻപിടിത്തവള്ളം തകർന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 4, 2024
 
ഹരിപ്പാട്
നീണ്ടകര ഹാർബറിന് പടിഞ്ഞാറ് മീൻപിടിത്തവള്ളം തിരയിൽപ്പെട്ട്‌ തകർന്നു. അഞ്ച്‌ തൊഴിലാളികൾക്ക് പരിക്കേറ്റു. തിങ്കൾ രാത്രി എട്ടരയോടെ ആറാട്ടുപുഴ നല്ലാണിക്കൽ അജയഭവനത്തിൽ അജയന്റെ ഉടമസ്ഥയിലുള്ള ശിവപ്പെരുമാൾ കാരിയർ വള്ളമാണ് തകർന്നത്. മീൻ പിടിച്ചശേഷം കരയിലേക്ക് വരുമ്പോഴായിരുന്നു അപകടം.
  രാമഞ്ചേരി തെക്കേയറ്റത്ത് ദാസൻ, അഴീക്കൽ കുന്നിൽ സുമേഷ്, നീണ്ടകര മീനത്ത് പുതുവൽ അജേന്ദ്രകുമാർ, കള്ളിക്കാട് ശാലിനിഭവനത്തിൽ ഗിരീഷ്, പുത്തൻപുരയിൽ സൗമ്യൻ എന്നിവർക്കാണ് പരിക്കേറ്റത്. വള്ളം മുങ്ങുന്നത്‌ കണ്ട് കടലിലേക്ക് ചാടിയ ഇവരെ മറ്റു തൊഴിലാളികളും നീണ്ടകര തീരദേശ പൊലീസും ചേർന്നാണ് രക്ഷപ്പെടുത്തിയത്. എല്ലാവരും നീണ്ടകര ഗവ. ആശുപത്രിയിൽ ചികിത്സ തേടി. 
  എൻജിനടക്കം വള്ളം താഴ്‌ന്നുപോയി. 4000 -കിലോഗ്രാം അയലയും വള്ളത്തിലുണ്ടായിരുന്നു. ഏഴുലക്ഷം രൂപയുടെ നഷ്‌ടമുണ്ടായതായി അജയൻ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top