19 December Thursday
മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപം

ഡിസിസി ഓഫീസിലേക്ക്‌ 
ഡിവൈഎഫ്‌ഐ മാർച്ച്‌

വെബ് ഡെസ്‌ക്‌Updated: Friday Oct 4, 2024

മുഖ്യമന്ത്രി പിണറായി വിജയനെ കെപിസിസി പ്രസിഡന്റ് അധിക്ഷേപിച്ചതിൽ പ്രതിഷേധിച്ച് 
ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി ആലപ്പുഴ ഡിസിസി ഓഫീസിന് സമീപം കെ സുധാകരന്റെ കോലം കത്തിക്കുന്നു

 
ആലപ്പുഴ 
മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ച കെ സുധാകരനെതിരെ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ആലപ്പുഴ ഡിസിസി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ചെത്തുതൊഴിലാളി യൂണിയൻ ഓഫീസിന് സമീപത്തുനിന്ന് ആരംഭിച്ച മാർച്ച് ഡിസിസി ഓഫീസിന് സമീപം പൊലീസ് തടഞ്ഞു. തുടർന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ കോലം കത്തിച്ചു.
പ്രതിഷേധ യോഗം  ജില്ലാ സെക്രട്ടറി ജയിംസ് ശമുവേൽ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് എസ് സുരേഷ് കുമാർ അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. ദിനൂപ് വേണു, എസ്എഫ്ഐ ജില്ലാ സെക്രട്ടറി എം ശിവപ്രസാദ്, ജില്ലാ ജോയിന്റ് സെക്രട്ടറി ആർ അശ്വിൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ എൻ എം സുമേഷ്, അനസ് എ നസീം, അനുപ്രിയ ദിനൂപ്, അരുൺ പ്രശാന്ത്, ആലപ്പുഴ ബ്ലോക്ക് പ്രസിഡന്റ് അനീഷ് കുര്യൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top