22 December Sunday

വേൾഡ് ഫെഡറേഷൻ ഓഫ് 
ട്രേഡ് യൂണിയൻ സ്ഥാപിതദിനം

വെബ് ഡെസ്‌ക്‌Updated: Friday Oct 4, 2024

വേൾഡ് ഫെഡറേഷൻ ഓഫ് ട്രേഡ് യൂണിയന്റെ 79-–ാം സ്ഥാപിതദിനം 
സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി ഗാനകുമാർ ഉദ്ഘാടനംചെയ്യുന്നു

ആലപ്പുഴ
സിഐടിയു ജില്ലാ കമ്മിറ്റിയുടെയും എഫ്എസ്ഇടിഒ ജില്ലാ കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ തൊഴിലാളി യൂണിയനുകളുടെ ആഗോള സംഘടനയായ വേൾഡ് ഫെഡറേഷൻ ഓഫ് ട്രേഡ് യൂണിയന്റെ 79-ാം സ്ഥാപിതദിനം ആചരിച്ചു. ആലപ്പുഴ പുന്നപ്ര വയലാർ സ്മാരക ഹാളിന് സമീപം ചേർന്ന സമ്മേളനം സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി ഗാനകുമാർ ഉദ്ഘാടനംചെയ്തു. എഫ്എസ്ഇടിഒ ജില്ലാ പ്രസിഡന്റ് പി ഡി ജോഷി അധ്യക്ഷനായി. കെജിഒഎ സംസ്ഥാന സെക്രട്ടറിയറ്റംഗം സി കെ ഷിബു, കെജിഎൻഎ സംസ്ഥാന സെക്രട്ടറി എൽ ദീപ, സിഐടിയു ജില്ലാ കമ്മിറ്റിയംഗങ്ങളായ പി യു ശാന്താറാം, പി വി വിനോദ് കുമാർ എന്നിവർ സംസാരിച്ചു. എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി സി സിലീഷ് സ്വാഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top