22 November Friday
സംഭവം മാവേലിക്കര കോടതി വളപ്പിൽ

വധശ്രമക്കേസിലെ പ്രതി 
സാക്ഷിയെ ആക്രമിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Oct 4, 2024
 
മാവേലിക്കര
ഡിവൈഎഫ്ഐ പ്രവർത്തകരെ വധിക്കാൻ ശ്രമിച്ച കേസിലെ ഒന്നാം പ്രതി നാലാം സാക്ഷിയെ ആക്രമിച്ചു. വ്യാഴം പകൽ 11.45 ന് മാവേലിക്കര കോടതി വളപ്പിലാണ് സംഭവം. ഡിവൈഎഫ്ഐ പ്രവർത്തകരായ താമരക്കുളം പ്ലാവിളയിൽ ഷെറിൻ, പൊന്നാലയത്തിൽ ഷിഹാബുദ്ദീൻ, മാവേലി വിളയിൽ അൻഷാദ്, മാവേലി വിളയിൽ നിയാസ് എന്നിവരെ താമരക്കുളം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിനു മുന്നിൽ വെച്ച് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ നാലാം സാക്ഷി നിയാസിനെ കേസിലെ ഒന്നാംപ്രതി,  പിഡിപി പ്രവർത്തകനായിരുന്ന താമരക്കുളം സാബു ഭവനത്തിൽ ഷൈജു ആണ് ആക്രമിച്ചത്. 
   മാവേലിക്കര അഡീഷണൽ ജില്ലാ സെഷൻസ് കോടതി മൂന്നിൽ കേസിന്റെ വിചാരണ നടന്നുവരികയാണ്. കേസിൽസാക്ഷി പറയാൻ എത്തിയതാണ് നിയാസ്. ഷൈജു നിയാസിന്റെ വീഡിയോ എടുക്കുന്നതിനെ നിയാസ് എതിർത്തു. തുടർന്ന് നിയാസിനെ ഷൈജു കൈകൊണ്ട് തലയ്ക്ക് ഇടിക്കുകയായിരുന്നു. 2014 ലെ ആക്രമണത്തിൽ ഷോക്ക് അബ്സോർബർ കൊണ്ടുള്ള ആക്രമണത്തിൽ തലയോട്ടി പൊട്ടി നിയാസ് അതീവഗുരുരാവസ്ഥയിൽ കഴിഞ്ഞതാണ്. അന്ന് പരിക്കേറ്റ അതേ സ്ഥലത്താണ് നിയാസിന് മർദ്ദനമേറ്റത്. താഴെ വീണ നിയാസിനെ ഉടൻ മാവലിക്കര ജില്ലാ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് മാവേലിക്കര പൊലീസ് സ്റ്റേഷനിൽ എത്തി നിയാസ് മൊഴി നൽകി. പൊലീസ് കേസെടുത്തു.2014 സെപ്തംബർ 5 നാണ്‌ വധശ്രമം നടന്നത്. 
തുടർന്ന് നിയാസിനെ കോടതിയിൽ ഹാജരാക്കി. ഷൈജുവിന്റെ ജാമ്യം റദ്ദാക്കാൻ പ്രോസിക്യൂഷൻ കോടതിയിൽ അപേക്ഷ നൽകി. കേസ് ശനിയാഴ്ചത്തേക്ക് മാറ്റി.2014 ലെ ആക്രമണത്തിൽ ഷെറിന്റെ കൈക്ക് അതീവ ഗുരുതരമായി പരിക്കേറ്റിരുന്നു. കേസിൽ 14 പ്രതികളാണ്‌. പ്രോസിക്യൂഷന് വേണ്ടി ഗവ. പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടർ കെ സജികുമാർ ഹാജരായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top