ആലപ്പുഴ
ഓൾ ഇന്ത്യ ഇന്റർ സായ് കനോയിങ് ചാമ്പ്യൻഷിപ്പിൽ 86 മത്സരങ്ങളിൽ ആദ്യദിനം 33 എണ്ണം അവസാനിച്ചപ്പോൾ സീനിയർ വിഭാഗത്തിൽ 168 പോയിന്റുമായി ആലപ്പുഴ സായിയും ജഗത്‌പൂർ സായിയും മുന്നിൽ. ജഗത്‌പൂർ സായി 12 സ്വർണവും എട്ട് വെള്ളിയും അഞ്ചു വെങ്കലവും നേടി. ആലപ്പുഴ സായ് നാല് സ്വർണവും 12 വെള്ളിയും നാല് വെങ്കലവും നേടി. മൂന്നാം സ്ഥാനത്തുള്ള ഭോപാൽ സായി എട്ട് സ്വർണവും നാല് വെങ്കലവും നേടി 106 പോയിന്റ് സ്വന്തമാക്കി.
ജൂനിയർ വിഭാഗത്തിൽ അഞ്ച് സ്വർണവും രണ്ട് വെള്ളിയും മൂന്ന് വെങ്കലവും നേടി 64 പോയിന്റുമായി ആലപ്പുഴ സായിയാണ് മുന്നിൽ. രണ്ടാം സ്ഥാനത്തുള്ള ജഗത്‌പൂർ സായിക്ക് അഞ്ച് സ്വർണവും നാല് വെള്ളിയും ഒരു വെങ്കലവും സ്വന്തമാക്കി 59 പോയിന്റ് നേടി. മൂന്നാം സ്ഥാനത്തുള്ള ഭോപാൽ സായിക്ക് 34 പോയിന്റുണ്ട്.
സ്‌പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്), നാഷണൽ സെന്റർ ഓഫ് എക്‌സലൻസ് എന്നിവ അഞ്ച് വരെ സംഘടിപ്പിക്കുന്ന ഒമ്പതാ-മത് ഓൾ ഇന്ത്യ ഇന്റർ-സായ് റീജണൽ കനോയിങ് സ്‌പ്രിന്റ് ചാമ്പ്യൻഷിപ്പിന് ആലപ്പുഴ സായ് കേന്ദ്രത്തിൽ തുടക്കം. വിവിധ സായി കേന്ദ്രങ്ങളിൽ നിന്നുള്ള 200- കായികതാരങ്ങളും ഉദ്യോഗസ്ഥരും പങ്കെടുക്കും.
കയാക്കിങ്ങിലെയും കനോയിങ്ങിലെയും വൈവിധ്യമാർന്ന സ്‌പ്രിന്റ് റേസുകളാണ് മത്സരത്തിലുള്ളത്. ചാമ്പ്യൻഷിപ് പി പി ചിത്തരഞ്ജൻ എംഎൽഎ ഉദ്ഘാടനംചെയ്തു. സായ് ഡപ്യൂട്ടി ഡയറക്ടർ പ്രേംജിത്ത് ലാൽ, ഒളിമ്പ്യൻ പിറ്റി പൗലോസ്, അഡ്വ. അനിൽ ബോസ് എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..