20 December Friday

മാലിന്യ മുക്ത ജില്ല: 
പഞ്ചായത്തുകൾക്ക് ആദരവ്

വെബ് ഡെസ്‌ക്‌Updated: Friday Oct 4, 2024

മാലിന്യ മുക്ത ജില്ല: ശുചിത്വ പ്രവർത്തനങ്ങളിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച പഞ്ചായത്തുകൾ ജില്ലാ പഞ്ചായത്തിന്റെ ആദരവ് ഏറ്റുവാങ്ങുന്നു

ആലപ്പുഴ
ശുചിത്വ പ്രവർത്തനങ്ങളിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച  പഞ്ചായത്തുകൾക്ക് ജില്ല പഞ്ചായത്തിന്റെ ആദരവ്. ഗ്രാമ പഞ്ചായത്തുകൾക്ക് ശുചിത്വ ആദരവ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി വിതരണം ചെയ്തു. ജില്ലയിലെ 72 ഗ്രാമപഞ്ചായത്തുകളിൽ 21 ഗ്രാമപഞ്ചായത്തുകൾ മികച്ച പ്രവർത്തനമാണ് നടത്തുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. എല്ലാ മാസവും ഇത്തരത്തിൽ മികച്ച ഗ്രാമപഞ്ചായത്തുകളെ ആദരിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. 
    സമ്പൂർണ മാലിന്യമുക്ത ഗ്രാമപഞ്ചായത്തായി പ്രഖ്യാപിക്കുന്നതിന് ആവശ്യമായ സഹായങ്ങൾ ജില്ലാപഞ്ചായത്ത് നേതൃത്വത്തിൽ ഉറപ്പ് വരുത്തും.   ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡൻറ് എൻ എസ്  ശിവപ്രസാദ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം ആർ റിയാസ് സ്വാഗതം പറഞ്ഞു.ജില്ലാപഞ്ചായത്ത് അംഗങ്ങളായ പി എസ് ഷാജി, വത്സലാ മോഹൻ, തദ്ദേശ സ്വയംഭരണജോയിന്റ് ഡയറക്ടർ ബിനു ജോൺ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ ആർ ദേവദാസ് തുടങ്ങിയവർ സംസാരിച്ചു.  അരൂർ, ചമ്പക്കുളം ,വീയപുരം ,ചെട്ടിക്കുളങ്ങര, കൃഷ്ണപുരം ,ആര്യാട് ,തഴക്കര ,ചുനക്കര, മണ്ണഞ്ചേരി ,കണ്ടല്ലൂർ ,കരുവാറ്റ,തണ്ണീർമുക്കം, പുളിങ്കുന്ന്, ദേവികുളങ്ങര ,കാർത്തികപ്പള്ളി, ചെറുതന ,കുമാരപുരം ,മാരാരിക്കുളം നോർത്ത്, പുന്നപ്ര സൗത്ത് ,കൈനകരി ,മുട്ടാർ എന്നീ ഗ്രാമപഞ്ചായത്തുകൾക്കാണ് ശുചിത്വ ആദരവ് നൽകിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top