23 December Monday

പത്തിയൂർ പഞ്ചായത്തിൽ പൂർത്തിയാക്കിയ പദ്ധതികൾ നാടിന് സമർപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Nov 4, 2024

മാവിലേത്ത് ജങ്‌ഷൻ-–-വാണിയത്തിൽമുക്ക് റോഡ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനംചെയ്യുന്നു

 

കായംകുളം 
പത്തിയൂർ പഞ്ചായത്തിലെ പൂർത്തീകരിച്ച പദ്ധതികൾ നാടിന് സമർപ്പിച്ചു.  യു പ്രതിഭ എംഎൽഎയുടെ നിർദേശപ്രകാരം സംസ്ഥാന ബജറ്റിൽ ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് അനുവദിച്ച തുക ഉപയോഗിച്ച്‌ പുനർനിർമിച്ച  മാവിലേത്ത് ജങ്‌ഷൻ –-- വാണിയത്തിൽമുക്ക് റോഡ്, പ്രിയദർശിനിമുക്ക് - –-മാവോലിമുക്ക് റോഡ്, 12–--ാം വാർഡിലെ 1000 മീറ്റർ സ്ട്രീറ്റ് ലൈൻ എന്നീ പദ്ധതികൾ മന്ത്രി സജി ചെറിയാൻ നാടിന് സമർപ്പിച്ചു. യു പ്രതിഭ എംഎൽഎ അധ്യക്ഷയായി. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ഡി അംബുജാക്ഷി, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം കെ എച്ച്‌ ബാബുജാൻ, പത്തിയൂർ പഞ്ചായത്ത് പ്രസിഡന്റ്‌ എൽ ഉഷ, ജില്ലാ പഞ്ചായത്ത് അംഗം കെ ജി സന്തോഷ്, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് വികസന സ്ഥിരംസമിതി അധ്യക്ഷ എം ജനുഷ, പത്തിയൂർ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ബി പവിത്രൻ, പൊതുമരാമത്ത് അസി. എക്‌സിക്യൂട്ടീവ് എൻജിനിയർ എൽ എസ് സാജി എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top