05 November Tuesday

ഹെറോയിനുമായി 
ബംഗാൾ സ്വദേശി പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Nov 4, 2024

ഹസാർട്ടിൽ അനിഖ്വൽ

 

ചെങ്ങന്നൂർ
പശ്ചിമബംഗാളിലെ മാൽഡയിൽനിന്ന്‌ ചെങ്ങന്നൂരിൽ വിൽപ്പനയ്‌ക്കായി കൊണ്ടുവന്ന 103.32 ഗ്രാം ഹെറോയിനുമായി ബംഗാൾ സ്വദേശിയെ ചെങ്ങന്നൂർ പൊലീസ് പിടികൂടി. 
പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ചെങ്ങന്നൂർ റെയിൽവേ സ്‌റ്റേഷന്‌ സമീപത്തെ സ്വകാര്യ ബസ് സ്‌റ്റാൻഡിന്‌ മുന്നിൽനിന്നാണ് ഞായർ പുലർച്ചെ മാൽഡ സ്വദേശി ഹസാർട്ടിൽ അനിഖ്വലിനെ (26) പിടികൂടിയത്. ഇയാളുടെ തോൾസഞ്ചിയിൽനിന്നാണ് ലക്ഷങ്ങള്‍ വിലവരുന്ന ഹെറോയിൻ പിടിച്ചെടുത്തത്. 
എസ്എച്ച്ഒ എ സി വിപിൻ, എസ്ഐമാരായ പി എസ് ഗീതു, രാജീവ്, സാലി, സീനിയര്‍ സിപിഒ അരുൺ പാലയൂഴം, സിപിഒമാരായ സ്വരാജ്, വിഷു, രതീഷ്, ജില്ലാ ആന്റി നാര്‍കോട്ടിക് സ്‌ക്വാഡ് അംഗങ്ങള്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാൻഡ്‌ചെയ്‌തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top