ഹരിപ്പാട്
ജലജീവൻ പദ്ധതിയും ഹരിപ്പാട് കുടിവെള്ള പദ്ധതിയും സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന് സിപിഐ എം ഹരിപ്പാട് ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.
കുട്ടനാടിനെയും അപ്പർകുട്ടനാടിനെയും ബന്ധിപ്പിക്കുന്ന നെടുമുടി –- -കരുവാറ്റ റോഡിന്റെ നിർമാണവും തൃക്കുന്നപ്പുഴ പാലത്തിന്റെ നിർമാണവും അടിയന്തരമായി പൂർത്തീകരിക്കുക, തീരദേശ ഹൈവേ യഥാർഥ്യമാക്കുക, നാരകത്തറയിൽ അടിപ്പാത നിർമിക്കുക, സിആർഇസഡ് ബാധകമായ കായലോരത്തും ജനസാന്ദ്രത കൂടിയ തീരദേശ പഞ്ചായത്തുകളിലും ലൈഫ് പദ്ധതിയിൽ വീട് നിർമിക്കാൻ തീരപരിപാലന നിയമത്തിൽ ആവശ്യമായ ഇളവ് വരുത്തുക, അനുമതി കിട്ടാത്തവർക്ക് താൽക്കാലിക പെർമിറ്റ് അനുവദിക്കാനും നടപടി സ്വീകരിക്കുക, വെള്ളപ്പൊക്ക പ്രതിരോധത്തിനെന്നപേരിൽ ചെറുതനയിൽ നടക്കുന്ന അനിയന്ത്രിത മണ്ണെടുപ്പ് അവസാനിപ്പിക്കുക, തൃക്കുന്നപ്പുഴ–-പല്ലന പ്രദേശങ്ങളെ ഹരിപ്പാടുമായി ബന്ധിപ്പിക്കുന്ന അമ്പലാശേരി കടവിൽ പാലം നിർമിക്കുക, സമസ്‌തമേഖലയിലും സാമ്പത്തിക ഉപരോധവും അർഹമായ ഫണ്ട് നിഷേധവും വഴി സംസ്ഥന സർക്കാരിനെ തകർക്കാൻ നടത്തുന്ന കേന്ദ്രസർക്കാർ നീക്കത്തിനെതിരെ അണിനിരക്കുക എന്നീ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.
ചർച്ചകൾക്ക് ഏരിയ സെക്രട്ടറി സി പ്രസാദും ജില്ലാ സെക്രട്ടറി ആർ നാസറും മറുപടി പറഞ്ഞു.
സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സജി ചെറിയാൻ, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ കെ എച്ച് ബാബുജാൻ, ജി ഹരിശങ്കർ, എം സത്യപാലൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ടി കെ ദേവകുമാർ, സി ശ്രീകുമാർ ഉണ്ണിത്താൻ എന്നിവർ സംസാരിച്ചു. എസ് സുരേഷ് ക്രഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു. കെ മോഹനൻ നന്ദി പറഞ്ഞു.
സി പ്രസാദ് സെക്രട്ടറി
ഹരിപ്പാട്
സിപിഐ എം ഹരിപ്പാട് ഏരിയ സമ്മേളനം സമാപിച്ചു. സെക്രട്ടറിയായി സി പ്രസാദിനെയും 21 അംഗ കമ്മിറ്റിയെയും തെരഞ്ഞെടുത്തു. ഏരിയ കമ്മിറ്റി അംഗങ്ങൾ: കെ മോഹനൻ, എസ് കൃഷ്‌ണകുമാർ, എസ് സുരേഷ്, സി രത്‌നകുമാർ, പി എം ചന്ദ്രൻ, എ സന്തോഷ്, രുഗ്‌മിണി രാജു, പി ഓമന, എം തങ്കച്ചൻ, എസ് സുരേഷ് കുമാർ, പി സുനിൽ, ആർ രാജേഷ്, എം എം അനസ് അലി, സൈമൺ എബ്രഹാം, ടി എം ഗോപിനാഥൻ, ടി ആർ അരുൺ ചന്ദ്രൻ, സിന്ധു മോഹനൻ, അനസ് എ നസീം, പി ടി മധു, എസ് സുനു.
ജില്ലാ സമ്മേളന പ്രതിനിധികളായി 23 പേരെയും തെരഞ്ഞെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..