28 September Saturday

ആവേശമായി നികേഷ് തമ്പി

വെബ് ഡെസ്‌ക്‌Updated: Friday Dec 4, 2020

ജില്ലാപഞ്ചായത്ത് ഭരണിക്കാവ് ഡിവിഷന്‍‍ സ്ഥാനാര്‍‍ഥി നികേഷ് തമ്പി സ്വീകരണയോഗത്തില്‍‍ സംസാരിക്കുന്നു

മാവേലിക്കര
 ഭരണിക്കാവ് ജില്ലാ ഡിവിഷനിലെ എൽഡിഎഫ് സ്ഥാനാർഥി നികേഷ് തമ്പിയുടെ സ്വീകരണ പര്യടനത്തിലുടനീളം ആവേശം.  താമരക്കുളം കല്ലുകുളം ജങ്ഷനിൽ സിപിഐ സംസ്ഥാന കമ്മിറ്റിയംഗം എൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്‌തു. 102 കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം ചുനക്കര കോമല്ലൂർ പുത്തൻ ചന്തയിൽ പര്യടനം സമാപിച്ചു. വിവിധ കേന്ദ്രങ്ങളിൽ സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം സി എസ് സുജാത, ജില്ലാ സെക്രട്ടറിയേറ്റംഗം കെ രാഘവൻ, ആർ രാജേഷ് എംഎൽഎ, ജി രാജമ്മ, കോശി അലക്‌സ്, ബി ബിനു, ആർ ഗംഗാധരൻ, എ എം ഹാഷിർ, ബി വിശ്വനാഥൻ, ജി രമേശ്കുമാർ, എൻ എസ് ശ്രീകുമാർ, വി കെ അജിത്ത്, എസ് ജ്യോതികുമാർ, സിബി വർഗ്ഗീസ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top