ഹരിപ്പാട്
തോൽപ്പിച്ചാൽ നിലവാരം കൂടുമോ എന്ന മുദ്രാവാക്യം ഉയർത്തി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കാസർകോട് മുതൽ തിരുവനന്തപുരം വരെ നടത്തുന്ന വിദ്യാഭ്യാസ ജാഥയ്ക്ക് പരിഷത്ത് ഹരിപ്പാട് മേഖലാ കമ്മിറ്റി സ്വീകരണം നൽകി.
ഗാന്ധി സ്‌ക്വയറിൽ സ്വീകരണയോഗത്തിൽ സ്വാഗതസംഘം ചെയർമാൻ സി എൻ എൻ നമ്പി അധ്യക്ഷനായി. ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം എന്നതാണ് പ്രധാന മുദ്രാവാക്യം. ജാഥ സ്ഥിരാംഗങ്ങളായ ജി സ്‌റ്റാലിൻ, എം ദിവാകരൻ, എന്നിവർ ലക്ഷ്യങ്ങൾ വിശദീകരിച്ചു. കൺവീനർ അഡ്വ. ലില്ലി സ്വാഗതവും പൊന്നമ്മ ടീച്ചർ നന്ദിയും പറഞ്ഞു. വിവിധ സംഘടനകളും ലൈബ്രറികളും പരിഷത്ത് യൂണിറ്റുകളും ലഘുലേഖ കിറ്റ് വാങ്ങി ജാഥയെ സ്വീകരിച്ചു. 10ന് തിരുവനന്തപുരത്ത് നടക്കുന്ന ജാഥസമാപനത്തിന് ശേഷം ഭീമ ഹർജി സർക്കാരിന് നൽകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..