19 December Thursday

ദുരിതാശ്വാസത്തിനെതിരായ പ്രചാരണം പ്രത്യേകരോഗം: മന്ത്രി പി പ്രസാദ്

വെബ് ഡെസ്‌ക്‌Updated: Monday Aug 5, 2024

വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റിയുടെ വ്യാപാരി ആശ്വാസ് പദ്ധതി മന്ത്രി പി പ്രസാദ് ഉദ്ഘാടനംചെയ്യുന്നു

കഞ്ഞിക്കുഴി
വയനാട് ദുരിതാശ്വാസത്തിനെതിരെ സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചാരണം പ്രത്യേക രോഗമായി മാത്രം കണ്ടാല്‍മതിയെന്ന് മന്ത്രി പി പ്രസാദ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ പ്രവര്‍ത്തനം കൃത്യമായി നടക്കുന്നു. പ്രതീക്ഷിക്കുന്നതിന് അപ്പുറമുള്ള സഹായമാണ് എല്ലായിടത്തുനിന്നും കിട്ടുന്നതെന്നും മന്ത്രി പറഞ്ഞു. വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി തുടങ്ങിയ മരണാനന്തര സഹായമായ വ്യാപാരി ആശ്വാസ് പദ്ധതി ഉദ്ഘാടനംചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മരണമടയുന്ന വ്യാപാരികളുടെയും വ്യവസായികളുടെയും കുടുംബത്തെ സഹായിക്കുന്നതിനാണ്‌ പദ്ധതി. ട്രസ്‌റ്റ്‌ ചെയർമാൻ ടി വി ബൈജു അധ്യക്ഷനായി. ജില്ലാ രക്ഷാധികാരി ആർ- നാസർ മുഖ്യപ്രഭാഷണം നടത്തി. കഞ്ഞിക്കുഴി ഏരിയയിലെ വ്യാപാരികളായിരുന്ന പി ആർ ഷാജി, പി ആർ ശശി എന്നിവരുടെ കുടുംബങ്ങൾക്ക്‌ സഹായധനം കൈമാറി. ക്യാരിബാഗ് മാനുഫാക്‌ചേഴ്‌സ് ഫെഡറേഷന്റെ സഹായവും പി ആർ ഷാജിയുടെ കുടുംബത്തിന് കൈമാറി. 
സ്വാഗതസംഘം കൺവീനർ വി കെ മുകുന്ദൻ, കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ്‌ ഗീത കാർത്തികേയൻ, വൈസ്‌പ്രസിഡന്റ് അഡ്വ. എം സന്തോഷ്‌കുമാർ, ഏരിയ രക്ഷാധികാരി എസ്‌ രാധാകൃഷ്‌ണൻ, ജില്ലാ പ്രസിഡന്റ് എം എം ഷെരീഫ്, സെക്രട്ടറി എസ്‌ ശരത്, ട്രഷറർ പി സി മോനിച്ചൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ പി -മുരുകേശ്, ടി -വിജയകുമാർ, മണിമോഹൻ, ട്രസ്‌റ്റ്‌ കൺവീനർ കെ പി ഷാജി, എക്‌സിക്യൂട്ടീവ് അംഗങ്ങളായ എ എ അലക്‌സാണ്ടർ, ജമീല പുരുഷോത്തമൻ, ലെജിനൽ, കെ എക്‌സ്‌ ജോപ്പൻ, ബി എസ് അഫ്‌സൽ, വിനു, ഇ എ സെമീർ, കെ എ സലിം, സതിന് രക് നായർ, ആർ മോഹനൻ, എൻ സിദ്ധാർഥൻ, പി എസ് സാബ്രി, വിജയശ്രീ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top