19 September Thursday
വയനാടിനായി മീൻ ചലഞ്ച്‌

തട്ട് കാലി, പണംനിറഞ്ഞു

വെബ് ഡെസ്‌ക്‌Updated: Monday Aug 5, 2024

വയനാട് ദുരിതബാധിതർക്കായി ഡിവൈഎഫ്ഐ ചിങ്ങോലി 
മേഖലാ കമ്മിറ്റിയുടെ മീൻ ചലഞ്ച് ജില്ലാ പ്രസിഡന്റ് എസ് സുരേഷ്‌കുമാർ 
ആദ്യ വിൽപ്പന നടത്തി ഉദ്ഘാടനംചെയ്യുന്നു

കാർത്തികപ്പള്ളി 
ദുരിതബാധിതർക്ക് വീട് നിർമിക്കാൻ ഡിവൈഎഫ്‌ഐയുടെ റീ ബിൽഡ് വയനാട് ക്യാമ്പയിനിന്റെ ഭാഗമായി ചിങ്ങോലി മേഖലാ കമ്മിറ്റി മീൻ ചലഞ്ച് സംഘടിപ്പിച്ചു. ചിങ്ങോലി എൻടിപിസി ജങ്ഷനിൽ  ആദ്യ വിൽപ്പന നടത്തി ജില്ലാ പ്രസിഡന്റ്‌ എസ് സുരേഷ്‌കുമാർ ഉദ്‌ഘാടനംചെയ്‌തു. മത്സ്യത്തൊഴിലാളികളിൽനിന്ന് നേരിട്ട് സംഭരിച്ച മീൻ വിറ്റാണ്‌ ക്യാമ്പയിനിലേക്ക്‌ പണം കണ്ടെത്തുന്നത്‌. ചലഞ്ച് ജനങ്ങൾ ഏറ്റെടുത്തതോടെ നിമിഷങ്ങൾകൊണ്ട് മീൻ പൂർണമായും വിറ്റു. 
  ബ്ലോക്ക് സെക്രട്ടറി പി എ അഖിൽ, പ്രസിഡന്റ് രഞ്‌ജിത്ത്, സിപിഐ എം ഏരിയ കമ്മിറ്റി അംഗം ബി കൃഷ്‌ണകുമാർ, മേഖലാ സെക്രട്ടറി കെ സിനുനാഥ്, പ്രസിഡന്റ്‌ മിഥിൻ കൃഷ്‌ണ, ലോക്കൽ കമ്മിറ്റി അംഗം നൗഷാദ്, ജി ശശിധരൻ, പി പ്രജീഷ്, അബിൻ, വിപിന, സന്ദീപ്, നിധീഷ്, ശരത്ത്, സോബി എന്നിവർ സംസാരിച്ചു. ആക്രി ശേഖരിച്ചും മറ്റ് ഉൽപ്പന്നങ്ങൾ വിറ്റും പ്രവർത്തകർ പരമാവധി തുക കണ്ടെത്തും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top