ചെങ്ങന്നൂർ
മോദിസർക്കാർ തൊഴിലാളിവിരുദ്ധ നയങ്ങൾ അവസാനിപ്പിക്കണമെന്ന് ജനറൽ വർക്കേഴ്സ് യൂണിയൻ പ്രഥമ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം സിഐടിയു ദേശീയ കൗൺസിൽ അംഗം ആർ നാസർ ഉദ്ഘാടനംചെയ്‌തു. യൂണിയൻ ജില്ലാ പ്രസിഡന്റ് പി ഗാനകുമാർ അധ്യക്ഷനായി. എ ജി അനിൽകുമാർ രക്തസാക്ഷി പ്രമേയവും കെ ജെ പ്രവീൺ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സെക്രട്ടറി പി യു ശാന്താറാം റിപ്പോർട്ട് അവതരിപ്പിച്ചു.
അസംഘടിത മേഖലയിലെ തൊഴിലാളികളുടെ പ്രശ്നങ്ങൾ എന്ന സെമിനാർ മന്ത്രി സജി ചെറിയാൻ ഉദ്ഘാടനംചെയ്‌തു. സിഐടിയു ചെങ്ങന്നൂർ ഏരിയ സെക്രട്ടറി എം കെ മനോജ് അധ്യക്ഷനായി. പി ഗാനകുമാർ വിഷയാവതരണം നടത്തി. വിവിധ തൊഴിൽമേഖലകളിൽ ദീർഘകാലം പ്രവർത്തിച്ച തൊഴിലാളികളെ സജി ചെറിയാൻ ആദരിച്ചു.
ആർ രാജേഷ്, ജെയിംസ് ശമുവേൽ, എം കെ മനോജ്, കെ പി പ്രദീപ്, വി കെ വാസുദേവൻ, ജി വിവേക്, പി ഉണ്ണികൃഷ്‌ണൻനായർ, പി ആർ രമേശ്കുമാർ, ഷീദ് മുഹമ്മദ്, മഞ്‌ജു പ്രസന്നൻ, കെ എസ് ഗോപിനാഥൻ, കെ പി മനോജ് മോഹൻ, മുംതാസ് സലാം, രജിതകുമാരി, പി ഡി സുനീഷ്‌കുമാർ, ബിനു സെബാസ്‌റ്റ്യൻ, ടി എ ഷാജി, സി അജിത്ത്കുമാർ എന്നിവർ സംസാരിച്ചു. എം ശശികുമാർ സ്വാഗതവും സജീവ് കുടനാൽ നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: പി ഗാനകുമാർ (പ്രസിഡന്റ്), കെ കെ അശോകൻ, എസ് അനിരുദ്ധൻ, കെ കരുണാകരൻ, സജീവ് കുടനാൽ, മിനി സുഭാഷ്, എൻ കുഞ്ഞുമോൻ, എസ് എം ഹുസൈൻ (വൈസ്‌പ്രസിഡന്റുമാർ), പി യു ശാന്താറാം (ജനറൽ സെക്രട്ടറി), എ ജി അനിൽകുമാർ, പി സജിമോൻ, വി രാജു, ബി ശ്രീലത, സി ഷാജി (ജോയിന്റ് സെക്രട്ടറിമാർ), കെ ജെ പ്രവീൺ (ട്രഷറർ).
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..