കായംകുളം
പുതിയിടം എസ് എൻ ആശുപത്രിയുടെ സ്ഥാപകൻ ഡോ. വി എൻ ശങ്കറിന്റെ 25-ാം ചരമവാർഷിക ദിനാചരണം സംഘടിപ്പിച്ചു. എസ് എൻ ആശുപത്രി അങ്കണത്തിൽ അനുസ്മരണ യോഗം നഗരസഭാധ്യക്ഷ പി ശശികല ഉദ്ഘാടനം ചെയ്തു. കൗൺസിലർ രഞ്ജിതം അധ്യക്ഷയായി. കൊട്ടിയം എസ് എൻ പോളിടെക്നിക്ക് റിട്ട. പ്രിൻസിപ്പൽ പ്രൊഫ. ബി ജീവൻ അനുസ്‌മരണ പ്രഭാഷണം നടത്തി. സ്വാതന്ത്ര്യസമരസേനാനി കെ എ ബേക്കർ, നഗരസഭ മുൻ ചെയർമാൻ കെ നാരായണൻ, എസ്എൻഡിപി സെക്രട്ടറിയുമായിരുന്ന കെ ഗോപിനാഥൻ, റെജി ബാലകൃഷ്ണൻ നായർ, പുഷ്കരൻ, എൻ ശങ്കരൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഡോ വിഎസ് നടരാജൻ , ഡോ. ഗീതാ നടരാജ് ,അഡ്വ ഷാജഹാൻ, വാരണപള്ളി ട്രസ്റ്റ് സെക്രട്ടറി ശ്രീദേവി, കൃഷ്ണകുമാർ രാംദാസ് തുടങ്ങിയവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..