20 December Friday

ഓൺലൈൻ രജിസ്ട്രേഷൻ ക്യാമ്പ്‌

വെബ് ഡെസ്‌ക്‌Updated: Saturday Oct 5, 2024

സിജി കായംകുളം ചാപ്റ്ററും പുത്തൻതെരുവ് മുസ്ലിം ജമാഅത്തും ചേർന്ന് സംഘടിപ്പിച്ച പരീക്ഷ ഓൺലൈൻ രജിസ്ട്രേഷൻ ക്യാമ്പ് ഷെയ്ഖ്‌ പി ഹാരീസ് ഉദ്ഘാടനംചെയ്യുന്നു

കായംകുളം
സിജി കായംകുളം ചാപ്റ്ററും പുത്തൻതെരുവ് മുസ്ലിം ജമാഅത്തും അഭ്യസ്‌തവിദ്യരായ വിദ്യാർഥികളെ കേന്ദ്ര–-സംസ്ഥാന സർക്കാർ സർവീസിലേക്ക് മത്സരപരീക്ഷകൾക്ക് പ്രാപ്തരാക്കാൻ ഓൺലൈൻ രജിസ്ട്രേഷൻ ക്യാമ്പും വിവിധ തസ്‌തികകളെക്കുറിച്ച് പരിചയപ്പെടുത്തുന്ന ക്ലാസും സംഘടിപ്പിച്ചു.  ജമാഅത്ത് പ്രസിഡന്റ്‌ ഷേഖ്‌ പി ഹാരീസ് ഉദ്ഘാടനംചെയ്‌തു. സിജി ചാപ്റ്റർ പ്രസിഡന്റ്‌ എസ് കെ നസീർ അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ്‌ അബ്‌ദുൽ റഷീദ് മുഖ്യപ്രഭാഷണം നടത്തി. ജുനൈദ് അസ്ഹരി, ക്വാളിറ്റി അഷറഫ്, അഡ്വ. മുജാഹിദ് യൂസഫ്, ഹക്കീം മാളിയേക്കൽ, സജീർ ജലാൽ, അൻവർ സലാഹ്, സുധീർ, റിയാസ്, സലീം  തുടങ്ങിയവർ സംസാരിച്ചു. ജൈവ പുരസ്‌കാരം നേടിയ അഡ്വ. അബ്‌ദുൾ ലത്തീഫിനെ അനുമോദിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top