22 December Sunday

പെരുമ്പളത്ത്‌ കുട്ടികൾ നിർമിച്ച 
സോപ്പ്‌ വിപണിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Oct 5, 2024

പെരുമ്പളം ഗവ. ഹയർസെക്കൻഡറി സ്‌കൂൾ കുട്ടികൾ നിര്‍മിച്ച സോപ്പിന്റെ വിപണനം നടി ഗായത്രിവർഷ ഉദ്‌ഘാടനംചെയ്യുന്നു

ചേർത്തല
പെരുമ്പളം ഗവ. ഹയർസെക്കൻഡറി സ്‌കൂൾ കുട്ടികൾ സോപ്പ്‌ നിർമിച്ച്‌ വിപണിയിലെത്തിച്ചു. നാടൻ വെളിച്ചെണ്ണയിൽ കുളിസോപ്പാണ് നിർമിച്ചത്. തുളസി, ജാസ്‌മിൻ, ചെമ്പകം, ലാവൻഡർ തുടങ്ങിയ ഫ്ലേവറുകളിലാണ്‌ സോപ്പ്‌. 
  തുരുത്തിക്കര സയൻസ് ക്ലബ്‌ പ്രവർത്തകൻ തങ്കച്ചനാണ് കുട്ടികൾക്ക് സോപ്പുനിർമാണ പരിശീലനംനൽകിയത്. ആദ്യഘട്ടം സ്‌കൂളിലെ കുട്ടികൾക്ക് ആവശ്യമായ സോപ്പാണ് ഉണ്ടാക്കിയത്. പിന്നാലെ നാട്ടുകാരിൽനിന്ന്‌  ആവശ്യം ഉയർന്നു. സെറ ബാത്തിങ്‌ ബാർ എന്നപേരിലാണ്‌ സോപ്പ്‌. സോപ്പുനിർമാണ യൂണിറ്റും വിപണനവും ചലച്ചിത്രനടി ഗായത്രിവർഷ ഉദ്‌ഘാടനംചെയ്‌തു. ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി ആർ രജിത സോപ്പ്‌ ഏറ്റുവാങ്ങി. പിടിഎ വൈസ് പ്രസിഡന്റ്‌ വി യു ഉമേഷ് അധ്യക്ഷനായി. 
  ബ്ലോക്ക് പഞ്ചായത്തംഗം ശോഭന, പഞ്ചായത്തംഗങ്ങളായ ഷൈലജ ശശികുമാർ, സരിത സുജി, ആസൂത്രണസമിതി ഉപാധ്യക്ഷൻ എൻ പി അച്യുതൻ, വിഎച്ച്‌എസ്‌ഇ പ്രിൻസിപ്പൽ അജിത്‌കുമാർ, പ്രഥമാധ്യാപിക ഉമാലക്ഷ്‌മി, എൻഎസ്‌എസ്‌ കോ–-ഓർഡിനേറ്റർ സാബു, എസ്‌പിസി കോ–-ഓർഡിനേറ്റർ ജയലക്ഷ്‌മി, സ്‌റ്റാഫ് സെക്രട്ടറി പി പി ബിജു, മിനി, രേഖ, അഡ്വ. കെ എ സിജിസിങ്‌, രാജേഷ്, പി ഡി സജീവ്, ഹയർസെക്കൻഡറി പ്രിൻസിപ്പൽ സന്തോഷ് സാഗർ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top