25 November Monday

സാന്ത്വന പരിചരണ സന്ദേശവുമായി വാക്കത്തോണ്‍

വെബ് ഡെസ്‌ക്‌Updated: Saturday Oct 5, 2024

ലോക പാലിയേറ്റീവ് കെയര്‍ ദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച 
വാക്കത്തോണ്‍ ഗവ. മുഹമ്മദന്‍സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് മുന്നില്‍ ആലപ്പുഴ നഗരസഭാധ്യക്ഷ കെ കെ ജയമ്മ ഫ്ലാഗ്ഓഫ് ചെയ്യുന്നു

ആലപ്പുഴ
ലോക പാലിയേറ്റീവ് കെയർ ദിനാചരണത്തോടനുബന്ധിച്ച് ആൽഫ പാലിയേറ്റീവ് കെയറും സ്റ്റുഡന്റ്‌സ് അസോസിയേഷൻ ഓഫ് പാലിയേറ്റീവ് കെയറും (എസ്എപിസി)  വാക്കത്തോൺ സംഘടിപ്പിച്ചു. ഗവ. മുഹമ്മദൻസ് ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിനു മുന്നിൽനിന്നാരംഭിച്ച വാക്കത്തോൺ നഗരസഭാധ്യക്ഷ കെ കെ ജയമ്മ ഫ്‌ളാഗ് ഓഫ്ചെയ്തു. ആൽഫ ചെയർമാൻ കെ എം നൂർദീൻ അധ്യക്ഷനായി. 
എസ്എപിസി കമ്യൂണിറ്റി വെൽഫെയർ ഓഫീസർ സാന്ദ്ര എസ് ബിജു, കമ്യൂണിറ്റി ഡവലപ്‌മെന്റ് ഓഫീസർ ബാലമുരളി എന്നിവർ സംസാരിച്ചു. എണ്ണൂറിൽപ്പരം വിദ്യാർഥികളും പാലിയേറ്റീവ് കെയർ സന്നദ്ധപ്രവർത്തകരും പങ്കെടുത്ത വാക്കത്തോൺ ഇ എം എസ് സ്റ്റേഡിയത്തിൽ സമാപിച്ചു.  
സെമിനാർ കലക്ടർ അലക്‌സ് വർഗീസ് ഉദ്ഘാടനംചെയ്തു. ആൽഫ ഡയറക്ടർ സുരേഷ് ശ്രീധരൻ, എസ്എപിസി സ്റ്റേറ്റ് കോ–-ഓർഡിനേറ്റർ വിജിൻ വിൽസൻ, ആൽഫ വിഷൻ 2030 സ്റ്റേറ്റ് കോ–-ഓർഡിനേറ്റർ അംജിത്കുമാർ, സെൻട്രൽ കൗൺസിലംഗം അഡ്വ. മനോജ്, ആലപ്പുഴ ലിങ്ക് സെന്റർ സെക്രട്ടറി തോമസ് ജോർജ്‌, ചേർത്തല ലിങ്ക് സെന്റർ സെൻട്രൽ കൗൺസിലംഗം അഡ്വ. ജോസ് ബെന്നറ്റ്, അർത്തുങ്കൽ സെന്റ് ഫ്രാൻസിസ് അസീസി ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപിക സിസ്റ്റർ സീമ, സഞ്ജീവ്, ആലപ്പുഴ ലിങ്ക് സെന്റർ പ്രസിഡന്റ് ഉഷ രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top