ആലപ്പുഴ
ആലപ്പുഴയിൽ കയർഫെഡ് ആസ്ഥാനത്ത് നിർമിച്ച ആനത്തലവട്ടം ആനന്ദൻ സ്‌മാരക വായനാ കേന്ദ്രവും വാടക്കനാലിന്റെ കരയിൽ കയർ ഭൂവസ്‌ത്രം വിരിച്ച് സ്ഥാപിച്ച ബൊട്ടാണിക്കൽ പാർക്കും ശനിയാഴ്‌ച ഉദ്‌ഘാടനംചെയ്യും. പകൽ മൂന്നിന് കയർഫെഡ് ആസ്ഥാനത്തിന് മുന്നിൽ പി പി ചിത്തരഞ്ജൻ എംഎൽഎ വായനാകേന്ദ്രവും കയർഫെഡ് പ്രസിഡന്റ് ടി കെ ദേവകുമാർ പാർക്കും നാടിന് സമർപ്പിക്കും.
വയനാട് ദുരന്തസ്‌മാരകം കലക്‌ടർ അലക്‌സ് വർഗീസ് ഉദ്‌ഘാടനംചെയ്യും. പരിപാടിയിൽ കയർഫെഡ് വൈസ് പ്രസിഡന്റ് ആർ സുരേഷ് അധ്യക്ഷനാകും. നോർത്ത് പൊലീസ് സ്റ്റേഷൻ മുതൽ വെള്ളാപ്പള്ളി പാലംവരെയുള്ള ഭാഗത്താണ് ബൊട്ടാണിക്കൽ പാർക്ക് തയ്യാറാക്കിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..