22 December Sunday
സംസ്ഥാന സ്കൂൾ കായികമേള

ജില്ലയിൽനിന്ന്‌ 105 
ഭിന്നശേഷി വിദ്യാർഥികൾ

വെബ് ഡെസ്‌ക്‌Updated: Tuesday Nov 5, 2024
ആലപ്പുഴ
സമഗ്ര ശിക്ഷ കേരളത്തിന്റെ ആഭിമുഖ്യത്തിൽ തിങ്കൾ മുതൽ എറണാകുളത്ത് നടക്കുന്ന സംസ്ഥാന സ്‌കൂൾ കായിക മേളയിൽ ജില്ലയിലെ വിവിധ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന 105 ഭിന്നശേഷി വിദ്യാർഥികൾ പങ്കെടുക്കും. മേളയിൽ പങ്കെടുക്കാനുള്ള ടീമിന്റെ യാത്ര ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ കെ ജി രാജേശ്വരി ഫ്ലാഗ് ഓഫ് ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ആർ റിയാസ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കുട്ടികൾക്കുള്ള ജേഴ്സി വിതരണംചെയ്തു. എസ്എസ്‌കെ ജില്ലാ പ്രോഗ്രാം ഓഫീസർ എസ് മനു, ആലപ്പുഴ ബിപിസി സന്ദീപ് ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top