22 December Sunday
സ്‌കൂൾ ഗെയിംസ്‌ നെറ്റ്ബോൾ

ബിലാലും ഗൗരിയും നയിക്കും

വെബ് ഡെസ്‌ക്‌Updated: Tuesday Nov 5, 2024

കായംകുളം

എറണാകുളത്ത് നടക്കുന്ന സംസ്ഥാന സ്‌കൂൾ ഗെയിംസ്‌ നെറ്റ്‌ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ആലപ്പുഴ റെവന്യൂ ജില്ലാ ടീമിനെ തെരഞ്ഞെടുത്തു. 
ആൺകുട്ടികളുടെ ടീമിനെ പല്ലന എംകെഎഎംഎച്ച്എസ്എസിലെ  മുഹമ്മദ്‌ ബിലാൽ നയിക്കും. ആലപ്പുഴ സെന്റ് ജോസഫ്സ് ഹയർസെക്കൻഡറി സ്‌കൂളിലെ ഗൗരി കൃഷ്‌ണയാണ് പെൺകുട്ടികളുടെ ടീമിനെ നയിക്കുന്നത്. 
ഗോപീകൃഷ്‌ണൻ ഏവൂർ ടീം മാനേജറും ജിതിൻ ജയൻ പരിശീലകനുമാകും. ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ ടീം നവംബർ ആറിന്‌ പുറപ്പെടും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top