27 December Friday
പ്രതിനിധി സമ്മേളനം ഇന്ന്‌ തുടങ്ങും

ആലപ്പുഴ ഏരിയ സമ്മേളനത്തിന്‌ പതാക ഉയർന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Nov 5, 2024

സിപിഐ എം ആലപ്പുഴ ഏരിയ സമ്മേളനത്തിന്റെ പൊതുസമ്മേളന നഗറായ ഒ അഷ്‌റഫ് നഗറിൽ 
(ആലപ്പുഴ നഗരചത്വരം) സ്വാഗതസംഘം ചെയർമാൻ പി പി ചിത്തരഞ്ജൻ എംഎൽഎ പതാക ഉയർത്തുന്നു

ആലപ്പുഴ
സിപിഐ എം ആലപ്പുഴ ഏരിയസമ്മേളനത്തിന്‌ പതാക ഉയർന്നു. പൊതുസമ്മേളനം ചേരുന്ന സ. ഒ അഷറഫ് നഗറിൽ (നഗരചത്വരം) തിങ്കളാഴ്‌ച വൈകിട്ട്‌ സ്വാഗതസംഘം ചെയർമാൻ പി പി ചിത്തരഞ്ജൻ പതാക ഉയർത്തി. ഏരിയ സെക്രട്ടറി അജയ സുധീന്ദ്രൻ സംസാരിച്ചു.
പ്രതിനിധി സമ്മേളനം ചൊവ്വ രാവിലെ 10ന് സ. സീതാറാം യെച്ചൂരി നഗറിൽ (ജൻഡർ പാർക്ക്, ആലപ്പുഴ) സംസ്ഥാന സെക്രട്ടറിയറ്റംഗം സജി ചെറിയാൻ ഉദ്‌ഘാടനംചെയ്യും. 
ബുധൻ വൈകിട്ട് നാലിന്‌ റെഡ് വളന്റിയർ പരേഡും പ്രകടനവും ആരംഭിക്കും.  പൊതുസമ്മേളനം അഞ്ചിന് ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്‌ഘാടനംചെയ്യും.  
പൊതുസമ്മേളനനഗറിൽ ഉയർത്തിയ പതാക രക്തസാക്ഷി സ. പി ജി സുധീന്ദ്രന്റെ വീട്ടിൽനിന്ന്‌ പി പി പവനന്റെ നേതൃത്വത്തിലും  കൊടിമരം ജനാർദ്ദനൻ രക്തസാക്ഷി മണ്ഡപത്തിൽനിന്ന്‌ വി ടി രാജേഷിന്റെ നേതൃത്വത്തിലും ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ എത്തിച്ചു. ജില്ലാ സെക്രട്ടറിയറ്റംഗം എച്ച് സലാം എംഎൽഎ പതാക ജാഥ ഉദ്‌ഘാടനംചെയ്തു. എസ് സുരേഷ്, ജെ വിനോദ് കുമാർ എന്നിവർ സംസാരിച്ചു.  കൊടിമര ജാഥ ജില്ലാ സെക്രട്ടറിയറ്റംഗം പി പി ചിത്തരഞ്ജൻ എംഎൽഎ  ഉദ്‌ഘാടനംചെയ്തു. ഡി ലക്ഷ്മണൻ, ഡി സുധീഷ് എന്നിവർ സംസാരിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top