15 December Sunday

പെൻഷൻ നൽകാനെത്തിയ ബാങ്ക് ജീവനക്കാരനെ ബിജെപി സംഘം ആക്രമിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Dec 5, 2020

പരിക്കേറ്റ തൃപ്തികുമാര്‍‍ ആശുപത്രിയില്‍‍

 
ആലപ്പുഴ
പെൻഷൻ വിതരണത്തിനെത്തിയ സഹകരണബാങ്ക് ജീവനക്കാരനെ ബിജെപി പ്രവർത്തകർ മർദിച്ചു. തടയാനെത്തിയ നാട്ടുകാർക്കും മർദനമേറ്റു. കൊമ്മാടി വാർഡിൽ പെൻഷൻ വിതരണംചെയ്യാനെത്തിയ ആലപ്പി നോർത്ത് കോ-–-ഓപ്പറേറ്റീവ് ബാങ്കിലെ കലക്ഷൻ ഏജന്റ്‌ കളാത്ത് കട്ടപ്പുല്ലിൽ രഞ്‌ജിത് രമേശനെ (24)യാണ് ബിജെപി പ്രവർത്തകർ തടഞ്ഞുനിർത്തി ആക്രമിച്ചത്. തെരഞ്ഞെടുപ്പ് പ്രവർത്തനം നടത്തുന്നെന്ന് ആരോപിച്ചായിരുന്നു മർദനം. രഞ്‌ജിത്തിനെ മർദിക്കുന്നത് തടയാൻ ചെന്ന കളപ്പുര മാഞ്ചിറയ്‌ക്കൽ ത‌ൃപ്തികുമാർ (39), കൊമ്മാടി വേലശേരിൽ സച്ചിൻ ജേക്കബ് (24), കൊമ്മാടി മാടയിൽ എൻ പി ശശി (68) എന്നിവരെയും അക്രമിസംഘം മർദിച്ചു.
    രഞ്‌ജിത്തിന്റെ നെഞ്ചിലാണ് മർദനമേറ്റത്. ത‌ൃപ്തികുമാറിന്റെയും സച്ചിൻ ജേക്കബ്ബിന്റെയും തലയ്‌ക്കാണ് പരിക്ക്. മൂന്നാളും ജനറൽ ആശുപത്രിയിൽ ചികിത്സതേടി. വെള്ളിയാഴ്‌ച പകൽ 12നാണ്‌ എട്ടോളം ബിജെപി അക്രമിസംഘം പെൻഷൻ വിതരണത്തിനെത്തിയ രഞ്‌ജിത്തിനെ ആക്രമിച്ചത്. രഞ്‌ജിത്തിന്റെ കൈവശമുണ്ടായിരുന്ന 3000 രൂപയും അക്രമികൾ അപഹരിച്ചു. 
  പെൻഷൻവിതരണത്തെ പല സ്ഥലങ്ങളിലും ബിജെപി -കോൺഗ്രസ് സംഘങ്ങൾ തടസ്സപ്പെടുത്താൻ ശ്രമിച്ചിരുന്നു. നെഹ്‌റുട്രോഫി വാർഡിൽ പെൻഷൻ വിതരണംചെയ്‌താൽ കൈകാര്യംചെയ്യുമെന്ന് ബിജെപി സംഘം കഴിഞ്ഞ ദിവസം ഭീഷണിപ്പെടുത്തി. തുടർന്നാണ് കൊമ്മാടിയിൽ പെൻഷൻ വിതരണംചെയ്യാനെത്തിയ രഞ്‌ജിത്തിനെ തടഞ്ഞുനിർത്തി മർദിച്ചത്.
     സംഭവത്തിൽ ആലപ്പി നോർത്ത് കോ-–-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ്‌എം ബാബു പ്രതിഷേധിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top