അമ്പലപ്പുഴ
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ആയിരം സീ ഫുഡ് റസ്റ്റോറന്റുകൾ ആരംഭിക്കുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. മത്സ്യഫെഡിന്റെ ജില്ലാ ഓഫീസ് കെട്ടിട സമുച്ചയം വളഞ്ഞ വഴി ബീച്ചിനു സമീപം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മൂല്യ വർധിതഉൽപ്പന്നങ്ങളും സംരംഭങ്ങളും വ്യാപിപ്പിക്കുകയാണ്. മത്സ്യഫെഡിന് കീഴിലുള്ള സംഘങ്ങളുടെ നിക്ഷേപസമാഹരണവും ശാക്തീകരണവുമാണ് സർക്കാർ ലക്ഷ്യമിടുന്നത്. കഴിഞ്ഞ എട്ടു വർഷത്തിനിടയിൽ 22,000 വീടുകൾ മത്സ്യമേഖലയിൽ നിർമിച്ചുനൽകി. പുനർഗേഹം പദ്ധതിയിൽ 8300 വീടുകളും നൽകി. തോട്ടപ്പള്ളിയിൽ 204 കുടുംബങ്ങൾക്കായി പൂർത്തിയാക്കിയ ഫ്ലാറ്റുകൾ മൂന്നു മാസത്തിനുള്ളിൽ കൈമാറാനാകും.
തീരദേശ റോഡിനോട് ചേർന്ന് 1.05 കോടി രൂപയോളം ചെലവഴിച്ച് 6552 ചതുരശ്ര അടി വിസ്തീർണത്തിലാണ് കെട്ടിടം നിർമിച്ചത്. എച്ച് സലാം എംഎൽഎ അധ്യക്ഷനായി. മണ്ഡലത്തിൽ പുലിമുട്ട് നിർമാണത്തിനായി 107 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് എച്ച് സലാം പറഞ്ഞു. കെട്ടിടസമുച്ചയത്തിലെ ജില്ലാ ഓഫീസിന്റെ ഉദ്ഘാടനം പി പി ചിത്തരഞ്ജൻ എംഎൽഎ യും, വ്യാസ സ്റ്റോർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീബാ രാകേഷും ഉദ്ഘാടനം ചെയ്തു. ഒ ബി എം സർവീസ് സെന്ററും ഇവിടെ പ്രവർത്തിക്കും.
പഞ്ചായത്ത് പ്രസിഡന്റുമാരായ എസ് ഹാരിസ്, എ എസ് സുദര്‍ശന്‍, പി ജി സൈറസ്, ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ. പ്രദീപ്തി, മത്സ്യഫെഡ് ഭരണസമിതിയംഗങ്ങളായ പി എസ് ബാബു, മത്സ്യതൊഴിലാളി കടാശ്വാസ കമ്മീഷന്‍ അംഗം സി ഷാംജി, തീരദേശ വികസന കോര്‍പറേഷന്‍ അംഗം പി ഐ ഹാരിസ്, മത്സ്യഫെഡ് മാനേജിങ് ഡയറക്ടര്‍ ഡോ. പി സഹദേവന്‍, ഫിഷറീസ് വകുപ്പ് എ ഡി മിയി, മത്സ്യബോർഡ് റീജണൽ എക്സിക്യൂട്ടീവ് എ വി അനിത, മത്സ്യഫെഡ് ജില്ലാ മാനേജർ ബി ഷാനവാസ്, അഡ്വ. ആർ രാഹുൽ, എ ഓമനക്കുട്ടൻ, എം റഫീഖ്, വി സി മധു, ബിനു പൊന്നപ്പൻ എന്നിവർ സംസാരിച്ചു. മത്സ്യഫെഡ് ചെയർമാൻ ടി മനോഹരൻ സ്വാഗതം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..