ആലപ്പുഴ
പരാതി പരിഹരിക്കാൻ താലൂക്ക് ആസ്ഥാനങ്ങളിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ ‘കരുതലും കൈത്താങ്ങും’ പരാതി പരിഹാര അദാലത്തുകൾ സംഘടിപ്പിക്കും. ജില്ലയിൽ ജനുവരി മൂന്നു മുതൽ 13വരെ പരാതി പരിഹാര അദാലത്തുകൾ നടക്കും.
മൂന്നിന് ചേർത്തല താലൂക്ക്, നാലിന് അമ്പലപ്പുഴ താലൂക്ക്, ആറിന് കുട്ടനാട് താലൂക്ക്, ഏഴിന് കാർത്തികപ്പള്ളി താലൂക്ക്, ഒൻപതിന് മാവേലിക്കര താലൂക്ക്, 13ന് ചെങ്ങന്നൂർ താലൂക്ക് എന്നിങ്ങനെയാണ് അദാലത്ത് തീയതികൾ. മന്ത്രിമാരായ സജി ചെറിയാൻ , പി പ്രസാദ് എന്നിവർ അദാലത്തുകളിൽ പങ്കെടുക്കും. അദാലത്തുകളിലേക്കുള്ള അപേക്ഷ 16 മുതൽ 23 വരെ അക്ഷയകേന്ദ്രം, താലൂക്ക് ഓഫീസുകൾ എന്നിവിടങ്ങളിൽ കൂടിയും അപേക്ഷകന് സ്വന്തമായി karuthal.kerala.gov മുഖേനയും അപേക്ഷിക്കാം.
പരിഗണിക്കുന്നത്
ഭൂമി സംബന്ധമായ വിഷയങ്ങൾ (പോക്ക് വരവ്, അതിർത്തി നിർണയം, അനധികൃത നിർമാണം, ഭൂമി കയ്യേറ്റം, അതിർത്തി തർക്കങ്ങളും വഴി തടസപെടുത്തലും), സർട്ടിഫിക്കറ്റുകൾ, ലൈസൻസുകൾ നൽകുന്നതിലെ കാലതാമസം, നിരസിക്കൽ, കെട്ടിട നിർമാണ ചട്ടങ്ങളുമായി ബന്ധപ്പെട്ടവ (കെട്ടിട നമ്പർ, നികുതി), വയോജന സംരക്ഷണം, പട്ടികജാതി,പട്ടികവർഗ വിഭാഗങ്ങൾക്കുള്ള വിവിധ ആനൂകൂല്യങ്ങൾ, മത്സ്യബന്ധന തൊഴിലാളികളുമായി ബന്ധപ്പെട്ടവ, ശാരീരിക, ബുദ്ധി, മാനസിക വെല്ലുവിളി നേരിടുന്നവരുടെ പുനരധിവാസം, ധനസഹായം, പെൻഷൻ ബന്ധപ്പെട്ട മറ്റ് ആവശ്യങ്ങൾ, പരിസ്ഥിതി മലിനീകരണം, മാലിന്യ സംസ്ക്കരണം, പൊതുജലസ്രോതസുകളുടെ സംരക്ഷണവും കുടിവെള്ളവും, റേഷൻകാർഡ് എപിഎൽ/ബിപിഎൽ (ചികിത്സാ ആവശ്യങ്ങൾക്ക്), കാർഷിക വിളകളുടെ സംഭരണവും വിതരണവും, വിള ഇൻഷൂറൻസ്, കാർഷിക മേഖലയുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങൾ, വളർത്തുമൃഗങ്ങൾക്കുള്ള നഷ്ടപരിഹാരം, സഹായം, മേഖലയുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങൾ, ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ടവ, വ്യവസായ സംരംഭങ്ങൾക്കുള്ള അനുമതി, ആരോഗ്യമേഖലയിലെ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ, വന്യജീവി ആക്രമണങ്ങളിൽ നിന്നുള്ള സംരക്ഷണം, നഷ്ടപരിഹാരം, വിവിധ സ്കോളർഷിപ്പുകൾ സംബന്ധിച്ചുള്ള പരാതികൾ, അപേക്ഷകൾ, തണ്ണീർതട സംരക്ഷണം, അപകടകരങ്ങളായ മരങ്ങൾ മുറിച്ചുമാറ്റുന്നത്, എൻഡോസൾഫാൻ ദുരിതബാധിതരുടെ വിഷയങ്ങൾ, പ്രകൃതി ദുരന്തങ്ങൾക്കുള്ള നഷ്ടപരിഹാരം .
പരിഗണിക്കാത്ത വിഷയങ്ങൾ
നിർദ്ദേശങ്ങൾ, അഭിപ്രായങ്ങൾ, പ്രെപ്പോസൽസ്, ലൈഫ്മിഷൻ, ജോലി ആവശ്യപ്പെട്ടുകൊണ്ടുള്ളവ, പിഎസ്സി സംബന്ധമായ വിഷയങ്ങൾ, വായ്പ എഴുതി തള്ളൽ, പൊലീസ് കേസുകൾ, ഭൂമി സംബന്ധമായ വിഷയങ്ങൾ (പട്ടയങ്ങൾ, തരംമാറ്റം), മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് സഹായത്തിനായുള്ള അപേക്ഷകൾ, സാമ്പത്തിക സഹായത്തിനുള്ള അപേക്ഷകൾ (ചികിത്സാ സഹായം ഉൾപ്പെടെയുള്ള), ജീവനക്കാര്യം (സർക്കാർ), റവന്യൂ റിക്കവറി-വായ്പ തിരിച്ചടവിനുള്ള സാവകാശവും ഇളവുകളും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..