19 December Thursday
വയനാടിന്‌ 11,786 രൂപ നൽകി

പച്ചമനുഷ്യത്വമാണ് റാഷിദ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 6, 2024

റാഷിദ നവാസ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കായി പി പി ചിത്തരഞ്ജൻ എംഎൽഎയ്ക്ക് തുക കെെമാറുന്നു

മണ്ണഞ്ചേരി
നുള്ളിപ്പെറുക്കിയ ചില്ലറത്തുട്ടുകളടക്കം 11,786 രൂപ  മണ്ണഞ്ചേരി പഞ്ചായത്തിലെ ഹരിത കർമസേനാംഗമായ റാഷിദ നവാസ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കായി പി പി ചിത്തരഞ്ജൻ  എംഎൽഎയ്ക്ക് കൈമാറി. ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ലഭിച്ച ഒരു മാസത്തെ വരുമാനവും കൈയിലുണ്ടായിരുന്ന സമ്പാദ്യവും ചേർത്താണ് പഞ്ചായത്ത്‌ 16–-ാം വാർഡിൽ തോപ്പുവെളി  റാഷിദ  തുക സ്വരുക്കൂട്ടിയത്. ഓട്ടോ തൊഴിലാളിയായ ഭർത്താവ് നവാസിന്റെ  പിന്തുണയും കൂടിയായപ്പോൾ വയനാട്ടിലെ  ദുരന്തത്തിൽ തന്നാലാവുന്ന സഹായം ചെയ്യാൻ കഴിഞ്ഞതിന്റെ സംതൃപ്തിയിലാണ് റാഷിദ.
 മണ്ണഞ്ചേരി പഞ്ചായത്തിലെ ഹരിത കർമസേനാംഗങ്ങൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറുന്നതിന് സമാഹരിച്ച  10,000 രൂപയും എംഎൽഎ ഏറ്റുവാങ്ങി. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ്  ടി വി അജിത്‌കുമാർ, വൈസ് പ്രസിഡന്റ് പി എ ജുമൈലത്ത്,  കെ പി ഉല്ലാസ്, എം എസ്‌ സന്തോഷ്‌, കെ ഉദയമ്മ,  ബഷീർ മാക്കിനിക്കാട്‌ , സുജാത അശോകൻ, സുധർമ, പഞ്ചായത്ത്  സെക്രട്ടറി ഷേഖ്‌  ബിജു,  അസി .സെക്രട്ടറി സുധീർ, ഐആർടിസി കോ–- ഓർഡിനേറ്റർ ലിറ്റിൽ ഫ്ലവർ (മാളു വിനോദ്‌) എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top